അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവിലെത്തി. ജമ്മു സര്‍വകലാശാലയില്‍ ഗിര്‍ധരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷചടങ്ങില്‍ പങ്കെടുക്കുകയാണിപ്പോള്‍. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞകയറ്റശ്രമങ്ങളും മൂലം അതിര്‍ത്തിയിലും സംസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന മോദി വിവധ വികസപദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഒാള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സിന്റെയും 70,000 കോടി രൂപയുടെ പ്രത്യേക പാക്കേജിന്റെയും പ്രഖ്യാനമാണ് ഇതില്‍ പ്രധാനം. പ്രധാനമന്ത്രി ഇന്നുതന്നെ ഡല്‍ഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്ശനെത്തത്തുടര്ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അതിര്‍ത്തില്‍ ബി.എസ്.എഫ് കര്‍ശ്ശന നിരീക്ഷണമാണ് നടത്തുന്നത്.അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുള്ളത്. ജനവാസമേഖലകളിലേക്ക് ഉള്‍പ്പെടെ പാക്കിസ്ഥാന് തുടര്‍ച്ചായി ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം ആര്.എസ്.പുര സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന് നടത്തിയ വെടിവെയ്പ്പില്‍ നാല് ഗ്രാമീണര്‍ക്ക് പരുക്കേറ്റിരുന്നു.അഖ്നൂര്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് ബി.എസ്.എഫ് ജവാന്മാരടക്കം നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്ഷസാഹചര്യങ്ങളെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യസെക്രട്ടറിയും പാക്ക് അധികൃതരുമായി ചര്‍ച്ച നടത്തുകയും പാക് ഹൈക്കമ്മീഷ്ണര്‍ അബ്ദുള്‍ ബാസിതിനോട് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
നരേന്ദ്ര മോദി ജമ്മുവിലെത്തി
0
Share.