വിമാനത്താവളത്തിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് അനുമതി. കേന്ദ്രവനം പരിസ്ഥതി മന്ത്രാലയം വിദഗ്ധസമിതിയാണ് അനുമതി നല്‍കിയത്. കോഴിത്തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാത്തവിധത്തില് റണ്‍വേയുടെ ഘടനമാറ്റണമെന്ന് വിദഗ്ധസമിതി കെ.ജി.എസ് ഗ്രൂപ്പിനോട് നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ പരാതികള്‍ ജനഹിത പരിശോധനയിലൂടെ ചര്‍ച്ചചെയ്യണമെന്നും വിദഗ്ധസമിതി വ്യക്തമാക്കി.ആറന്മുള്ള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ നല്കിയ അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കുകയും അത് സുപ്രീംകോടതി ശരിവെയ്ക്കുകയും ചെയതതോടെയാണ് പുതിയ പഠനത്തിന് കെ.ജി.എസ് ഗ്രൂപ്പ് അനുമതി നേടിയത്. നേരത്തെ പഠനം നടത്തിയ എന്‍വിറോ കെയര്‍ ഇന്ത്യ എന്ന ഏജന്‍സിക്ക് യോഗ്യതയില്ലെന്ന് കണ്ടാണ് ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവെച്ചത്. എസ്.ജി.എസ് ഇന്ത്യ എന്ന ഏജന്‍സിയെയാണ് കെ.ജി.എസ് പുതിയ പഠനത്തിനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ 24 ന് ചേര്‍ന്ന വിദഗ്ധ സമിതിയോഗം നാല് കാര്യങ്ങളാണ് പ്രധാനമായും നിര്‍ദേശിക്കുന്നത്. പദ്ധതിയുമായി ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ പാരിസ്ഥിതകവും സാമൂഹികവുമായ വിഷയങ്ങളും ഉള്‍പ്പെടുത്തി വീണ്ടും പാരിസ്ഥിതിക ആഘാത പഠനം നടത്തണം. കോഴിത്തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാത്തവിധത്തില് റണ്‍വേയുടെ ഘടനമാറ്റി രൂപരേഖതയ്യാറാക്കണം. പരാതികള്‍ പരിഹരിക്കുന്നത് ജനഹിത പരിശോധന നടത്തണം.പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിക്കായി കന്പനി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്നും നേരത്തെ അനുമതി നിഷേധിച്ചകാര്യം വനം പരിസ്ഥിതി മന്ത്രാലയം പരിശോധിക്കുമെന്നും വിദഗ്ധസമിതി വ്യക്തമാക്കി. നീര്‍ത്തടങ്ങളോ, വയലോ നികത്തിയല്ല പദ്ധതി നടപ്പാക്കുന്നതെന്നും ആറന്മുള ക്ഷേത്രത്തിന്റെ ഘടനമാറ്റുകയോ, ക്ഷേത്രം കൊടിമരത്തിന്റെ ഉയരം കുറയ്ക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് കെ.ജി.എസ് ഗ്രൂപ്പ് വിദ്ഗ്ധ സമിതിയെ അറിയിച്ചിട്ടുള്ളത്.
വിമാനത്താവളം പരിസ്ഥിതി ആഘാതപഠനം നടത്താന്‍ അനുമതി
0
Share.