ഒരുമാസക്കാലം നാടെങ്ങും രാമായണ സങ്കീര്‍ത്തനമായ ശ്രീരാമ രാമ രാമ.. ശ്രീരാമചന്ദ്ര ജയ… എന്ന ഗാനാലാപത്തിന്റെ പരിമളം പരക്കും ഒന്ന്. കാര്ത്തികനാള് മുതല്‍ 31 ദിവസം ക്ഷേത്രങ്ങളിലും ഹൈന്ദവ ഗൃഹങ്ങളിലും രാമായണ ശീലുകള്‍ മുഴങ്ങും.കര്‍ക്കടകത്തിലെ വറുതിയെയും ദുരിതങ്ങളെയും അതിജീവിച്ച് ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ചിങ്ങത്തെ വരവേല്‍ക്കാനുള്ള മനസ്സൊരുക്കമായാണ് രാമായണ പാരായണത്തെ കണക്കാക്കുന്നത്. രാമായണ മാസമെന്നും കര്‍ക്കടകം അറിയപ്പെടുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ് കൂടുതലായി പാരായണത്തിന് ഉപയോഗിക്കുന്നത്. തിന്മകളെ അതിജയിച്ച്് നന്മകളെ വാഴിച്ച രാമന്റെ കഥ വായിക്കുന്നത് പുണ്യമായി വിശ്വാസികള്‍ കരുതുന്നു.കര്‍ക്കടകത്തിന്റെ അവസാനം ചിങ്ങ സംക്രമ ദിനത്തില്‍ പഴയ തറവാടുകളില്‍ ഐശ്വര്യ ദേവതയെ വരവേല്‍ക്കാന്‍ വീടിന്റെ വാതില്‍പ്പടികള്‍ കഴുകി വൃത്തിയാക്കി ഭസ്മക്കുറി വരച്ച് ചീവോതിപ്പൂവിടും. പടിഞ്ഞാറ്റയില്‍ തൂക്കുവിളക്ക് കത്തിച്ച് ഓട്ടുകിണ്ടിയില്‍ തെളിനീര് നിറച്ചുവെച്ച് തറയില്‍ ചീവോതിപ്പൂവിടും. ശ്രീരാമക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും മാത്രം നടത്തിയിരുന്ന രാമായണ പാരായണം ഇപ്പോള്‍ നാടൊട്ടുക്കും മിക്ക ക്ഷേത്രങ്ങളിലും നടത്തിവരുന്നു. ക്ഷേത്രങ്ങളില്‍ വെള്ളിയാഴ്ച രാമായണ പാരായണം ആരംഭിക്കും.
കര്‍ക്കടകം രാമായണ മാസാചരണത്തിന് തുടക്കം
0
Share.