പോലീസുകാര്‍ക്ക് ഡിജിപിയുടെ വക ഇംപോസിഷന്‍. ഡിജിപി ഇറക്കുന്ന സര്‍ക്കുലര്‍ വായിച്ചു നോക്കാത്ത എസ്ഐമാര്‍ക്കും സിഐമാര്‍ക്കുമാണ് ടി.പി സെന്‍കുമാറിന്റെ വക ഇംപോസിഷന്‍ ലഭിച്ചത്. സംസ്ഥാനത്ത് നിന്നും കാണാതാകുന്ന വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ എടുക്കേണ്ട നടപടിയുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വായിക്കാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ശിക്ഷ കിട്ടിയത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു ശിക്ഷ പൊലീസ് മേധാവി നല്‍കുന്നത്. സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന കേസില്‍ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് കഴിഞ്ഞ പതിനാലിനാണ് ഡിജിപി സെന്‍കുമാര്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍, കോന്നിയില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തിന് പിന്നാലെ എടുക്കേണ്ട നടപടികളെക്കുറിച്ച് പോലീസുകാരോട് ചോദിച്ചപ്പോള്‍ ആര്‍ക്കും ഒരു പിടിയുമില്ല. തുടര്‍ന്നാണ് ഇംപോസിഷന്‍ കിട്ടിയത്. ഇംപോസിഷന്‍ എല്ലാവരും വെള്ളക്കടലാസില്‍ എഴുതി നല്‍കാനാണ് ഡിജിപി ആവശ്യപ്പെട്ടത്. സര്‍ക്കുലര്‍ വായിച്ച് വെള്ളക്കടലാസില്‍ പകര്‍ത്തി ഈ മാസം 24ന് മുമ്പായി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു ശിക്ഷ കീഴ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്.
സംസ്ഥാനത്തെ പോലീസുകാര്‍ക്ക് ഡിജിപിയുടെ ഇംപോസിഷന്‍
0
Share.