അപകടത്തെ തുടര്ന്ന് മാസങ്ങളായി കോമയിലായിരുന്ന ജൂള്സ് ബിയാജി അന്തരിച്ചു.

0

ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയിലുണ്ടായ അപകടത്തെ തുടര്‍ന്ന് മാസങ്ങളായി കോമയിലായിരുന്ന ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി(25) അന്തരിച്ചു. കഴിഞ്ഞ ഒന്‍പതു മാസത്തോളം കോമയിലായിരുന്നു ഫ്രഞ്ചുകാരനായ ജൂള്‍സ് ബിയാഞ്ചി. കഴിഞ്ഞ ഒക്ടോബറില്‍ സുസൂക്കയിലായിരുന്നു അപകടം. സുസൂക്കയില്‍ നടന്ന ഗ്രാന്‍പ്രീക്കിനിടെ ട്രാക്കിനു വെളിയിലുണ്ടായിരുന്ന റിക്കവറി ക്രെയിനുമായി കൂട്ടിയിടിച്ചാണ് ബിയാഞ്ചിക്ക് ഗുരുതരമായ പരുക്കേറ്റത്. തലയ്ക്ക് ക്ഷതമേറ്റ്അബോധാവസ്ഥയിലായിരുന്ന ബിയാഞ്ചി തെക്കന്‍ ഫ്രാന്‍സിലെ നൈസിലെ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ബ്രസീല്‍ റേസിങ് ഇതിഹാസം അയര്‍ട്ടന്‍ സെന്നയ്ക്കുശേഷം റേസിങ്ങിനിടെ പരുക്കേറ്റ് മരിക്കുന്ന ആദ്യ ഡ്രൈവറാണ് റേസില്‍ മുത്തച്ഛനായ ലൂസിയന്‍ ബിയാഞ്ചി കൊല്ലപ്പെട്ടിരുന്നു.

 

Share.

About Author

Comments are closed.