തീവ്രവാദ ബന്ധം ആരോപിച്ച് ചൈനയില്‍ അറസ്റ്റിലായ ഇന്ത്യക്കാരനെ വിട്ടയച്ചു. 46കാരനായ രാജീവ് മോഹന്‍ കുലശ്രേഷ്ഠയെയാണ് ചൈന വിട്ടയച്ചത് . ഭീകരബന്ധം ആരോപിച്ച് 20 വിദേശികള്‍ക്കൊപ്പമാണ് ചൈന രാജാവീവ് മോഹനേയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് അധികൃതര്‍ ഇദ്ദേഹത്തെ വിട്ടയച്ചത് . നിരോധിത തീവ്രവാദ സംഘടനയയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഡീയോ ഹോട്ടലില്‍ വച്ച് കണ്ടുവെന്നാരോപിച്ചാണ് ചൈന വിദേശികളായ വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്തത് . ദില്ലിയില്‍ ബിസിനസുകാരാനായ രാജീവ് മോഹന്‍ ജൂലൈ പത്തിനാണ് അറസ്റ്റിലാകുന്നത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇന്ത്യ നയതന്ത്ര ഇടപെടലുകള്‍ നടത്തിയിരുന്നു . ഈ ആഴ്ച ആദ്യം 11 പേരെ ചൈന മോചിപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്കാരന് ഉള്‍പ്പടെ 9 പേരെ ഇന്നര്‍ മംഗോളിയയില്‍ തടവില്‍ പാര്പ്പിച്ചിരിയ്ക്കുകയായിരുന്നു
‘വീഡിയോ’ കണ്ടതിന് ചൈന തീവ്രവാദിയാക്കിയ ഇന്ത്യക്കാരനെ വിട്ടയച്ചു,
0
Share.