ഇന്ത്യ – പാക്കിസ്ഥാൻ ബന്ധം കൂടുതല് വഷളാകുന്നു

0

ഇന്ത്യ – പാക്കിസ്ഥാൻ ബന്ധം കൂടുതല്‍ വഷളാകുന്നു. ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് അവഗണിച്ച് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെ ഈദ് പെരുന്നാള്‍ ഉപഹാരങ്ങള്‍ പാക്ക് സൈന്യം നിരസിച്ചു. അതിനിടെ കശ്മീരില്‍ പാക്കിസ്ഥാന്‍റെയും ഭീകരസംഘടനയായ െഎ.എസിന്‍റെയും പാതകകള്‍ വീശി വിഘടനവാദികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കശ്മീരിലെ നൗഷേറ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ അതിര്‍ത്തിസംരക്ഷണ സേനയായ പാക് റൈഞ്ചേഴ്സ് വെടിയുതിര്‍ക്കുകയായിരുന്നു. ബി.എസ്.എഫ് തിരിച്ചടിച്ചു. ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിലും ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. 60 മണിക്കൂറിനിടെ ആറാം തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മുകശ്മീരിലെ ജനവാസകേന്ദ്രങ്ങളിലേക്ക് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഗ്രാമീണന്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കുകയും അതിര്‍ത്തിയിലെ ബി.എസ്.എഫ് വിന്യാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

Share.

About Author

Comments are closed.