തെരുവുനായയുടെ കടിയേറ്റ ബാലിക മരിച്ചു

0

കുരുന്നു ജീവന്‍ പൊലിഞ്ഞു. ഒരു മാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഊരകം കൊടലിക്കുണ്ട് തോട്ടശേരി ഇസ്മായിലിന്റെ മകള്‍ മുഹ്‌സിന (എട്ട്) ആണു മരിച്ചത്.സ്‌കൂളില്‍ നിന്നു വീട്ടിലേക്കു പോകുമ്പോള്‍ കഴിഞ്ഞ മാസം 18നാണു മുഹ്‌സിനയെ തെരുവുനായ കടിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് നാലു ദിവസം മുന്‍പു വീട്ടില്‍ തിരിച്ചെത്തിയ ബാലികയ്ക്ക് കടുത്ത പനിയും പേ വിഷബാധയുടെ ലക്ഷണങ്ങളും കണ്ടതിനെത്തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. കൊടലിക്കുണ്ട് ജി.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. മാതാവ്: ആയിശാബി. സഹോദരന്‍. സഫ്‌വാന്‍.

Share.

About Author

Comments are closed.