ആദ്യ ട്വന്റി 20 മത്സരത്തില് ഇന്ത്യക്ക് മികച്ച ജയം

0

സിംബാബ് വെക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് മികച്ച ജയം. 54 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 178 റണ്‍സിനെതിരെ സിംബാബ് വെക്ക് 124 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യക്കുവേണ്ടി അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ഇന്ത്യ: 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 178; സിംബാബ് വെ: 20 ഓവറില്‍ ഏഴ് വിക്കറ്റിന് 124 റണ്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടില്ല.ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ സിംബാബ് വെ നിരയില്‍ 28 റണ്‍സെടുത്ത ഓപണര്‍ മസകട്‌സയാണ് ടോപ്‌സ്‌കോറര്‍. 24 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ചിഭാഭ 27 പന്തില്‍ 23 റണ്‍സെടുത്തു. പിന്നീടാര്‍ക്കും 15ന് മുകളില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. മൂന്ന് വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലിന് പുറമെ രണ്ട് വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിങ്ങും ഒരു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയും തിളങ്ങി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 178 റണ്‍സെടുത്തു. പുറത്താകാതെ 35 പന്തില്‍ 39 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ടോപ്‌സ്‌കോറര്‍. മുരളി വിജയ് 34ഉം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 33ഉം റണ്‍സെടുത്ത് പുറത്തായി. അഞ്ച് ഫോറുകളാണ് മുരളി വിജയ് നേടിയത്. മനീഷ് പാണ്ഡെ 19 റണ്‍സെടുത്തു. സിംബാബ് വെക്ക് വേണ്ടി എംപോഫു മൂന്ന് വിക്കറ്റും ക്രെമര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Share.

About Author

Comments are closed.