ഒമാനില് മിനി ബസും കാറും കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു

0

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മസ്‌കത്തിലെ ലുലുവിലെ ജീവനക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ലുലു ജീവനക്കാരായ ജില്‍ഷാദ്, ശിഫ എന്നിവരാണ് മരിച്ച മലയാളികള്‍. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷത്തിനായി സലാലയിലേക്ക് പോകുകയായിരുന്ന ലുലു ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് കാറുമായി കൂട്ടിയിടിച്ചത്.

Share.

About Author

Comments are closed.