കാരുണ്യം 50 സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു

0

കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ധനകാര്യമന്ത്രി കെ.എം. മാണി നിയമസഭയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിനേട് അനുബന്ധിച്ച് അധ്വാന വര്‍ഗ്ഗസിദ്ധാന്ത പഠനകേന്ദ്രം സംഘടിപ്പിക്കുന്ന കാരുണ്യം 50 സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.നിര്‍ദ്ധനരും നിരാലംബരുമായവര്‍ക്ക് 50 വീട്, അംഗപരിമിതര്‍ക്ക് 50 ചികിത്സാ സഹായ ഉപകരണങ്ങള്‍, 5 രോഗികള്‍ക്ക് ചികിത്സാ ഉപകരണം, 50 രോഗികള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍, 50 സാധുക്കള്‍ക്ക് വിവാഹധനസഹായം തുടങ്ങി 50 ഇന പദ്ധതികള്‍ക്കാണ് കാരുണ്യം 50 തുടക്കം കുറിച്ചത്.  ധനകാര്യവകുപ്പു മന്ത്രി കെ.എം. മാണിയുടെ നിയമസഭയിലെ 50 സാര്‍ത്ഥകമായ വര്‍ഷങ്ങളുടെ ഓര്‍മ്മ പുതുക്കലായിട്ടാണ് പദ്ധതികള്‍ സംഘടിപ്പിക്കുന്നത്.
അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂബിലി സന്ദേശം നല്‍കി. വ്യവസായ വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടി, കെ.എം. മാണിയെ ആദരിച്ചു.  ജലവിഭവ വകുപ്പുമന്ത്രി പി.ജെ. ജോസഫ് ഭവനനിര്‍മ്മാണ സഹായം നല്‍കി.  തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബിജോണ്‍ അംഗപരിമിതര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.  നിര്‍ദ്ധനരുടെ വിവാഹധനസഹായം കൃഷി വകുപ്പു മന്ത്രി കെ.പി. മോഹനന്‍ നിര്‍വ്വഹിച്ചു.അനൂപ് ജേക്കബ് മെഡിക്കല്‍ കിറ്റിന്‍റെ വിതരണം നിര്‍വ്വഹിച്ചു. കാരുണ്യം 50 ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സമര്‍പ്പിച്ചു. ജോസ് കെ. മാണി എൺ. ആമുഖ സന്ദേശം നല്‍കി. സി.എഫ്. തോമസ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.ജോയി എബ്രഹാം എം.പി., എം.എല്‍.എ. മാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, റ്റിയു കുരുവിള, ഡോ. എന്‍. ജയരാജ്, കേരള കോണ്‍ഗ്രസ് എം. ജനറല്‍ സെക്രട്ടറി അഡ്വ ആന്‍റണി രാജു, വാമനപുരം പ്രകാശ്കുമാര്‍, അഡ്വ. കൊട്ടാരക്കര പൊന്നച്ചന്‍, സി.ആര്‍. സുനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Share.

About Author

Comments are closed.