നാടന്‍ നായ്ക്കളെ വീട്ടില്‍ വളര്‍ത്തിയാല്‍ ഭാര്യയും ഭര്‍ത്താവും ബന്ധം വേര്‍പ്പെടുത്തും

0

dosg_0

തിരുവനന്തപുരം – തെരുവ് നായ്ക്കളെ കൊല്ലാതെ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന ധനാഢ്യന്മാരുടെ പൊങ്ങച്ചങ്ങള്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ മുങ്ങി.തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ ജനജീവിതത്തെ ഗുരുതരമായി കടിച്ച് കീറുകയാണ്. രാത്രി കാലങ്ങളില്‍ കൂട്ടംകൂടി കിടന്നുറങ്ങി വിശ്രമിക്കുന്ന നായ്ക്കള്‍ യാത്രക്കാരെ അതിരൂക്ഷമായി ആക്രമിക്കുന്നത് കേരളത്തില്‍ പതിവാണ്.  അതുപോലെ തന്നെ വീടുകളില്‍ കിടന്നുറങ്ങുന്ന കുട്ടികളെ കടിച്ച് കീറുന്നതും നായ്ക്കളുടെ ക്രൂരവിനോദങ്ങളില്‍ ഒന്നാണ്. രാവിലെ നടക്കുവാനും വ്യായാമത്തിനും റോഡില്‍ കൂടി നടക്കുന്നവര്‍ക്കും ഈ നായ്ക്കള്‍ വന്‍ ഭീഷണിയാണ്. ഈ ആക്രമണങ്ങളെ തടയുന്നതിന് പറ്റാതെ ഒരു വിഭാഗം ജനങ്ങള്‍ നട്ടം തിരിയുന്നതും എല്ലാപേരും കാണുന്ന സംഭവമാണ്.

url

രാവിലെ പഠിക്കുവാന്‍ പോകുന്ന കുട്ടികളെ നായ്ക്കള്‍ കടന്നാക്രമിക്കുന്നത് മൂലം രക്ഷകര്‍ത്താക്കള്‍ സംരക്ഷകരായി കുട്ടികളെ കൊണ്ടുപോകുന്നതും തിരിച്ച് വീട്ടിലേക്ക്മടങ്ങുന്നതും ചരിത്രം പോലെ ദിനംപ്രതി അരങ്ങേറുകയാണ്.  ആക്രമണങ്ങളെ ന്യായീകരിച്ച് നായ്ക്കളെ സംരക്ഷിക്കണമെന്ന് പറയുന്ന കുറേ സന്പന്നര്‍ തെരുവ് നായ്ക്കള്‍ക്കു വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം അവശേഷിക്കുകയാണ്.ഈ സന്പന്നര്‍ വീടുകളില്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കി വിദേശത്തു നിന്നും വരുത്തിയ നായ്ക്കളെയാണ് വീട്ടില്‍ വളര്‍ത്തുന്നത്. ഈ നായ്ക്കള്‍ക്ക് മാംസവും മത്സ്യവും സമയം തെറ്റാതെ നല്‍കുകയും, ഡോക്ടര്‍മാരെ ക്കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തുകൊണ്ട് പരിപോഷിപ്പിച്ചാണ് വളര്‍ത്തുന്നത്. പല നായ്ക്കള്‍ക്കും കേരളത്തിലെ അന്തരീക്ഷം തന്നെ അന്യമാണെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അതേസമയം നാടന്‍ നായ്ക്കളെ വളര്‍ത്തുവാന്‍ പലരും മടികാണിക്കുന്നു. കാരണം തങ്ങളുടെ അന്തസ്സിന് കോട്ടം തട്ടുമെന്ന ഭയത്താലാണ്. മാത്രമല്ല സൊസൈറ്റികളില്‍ പങ്കെടുക്കുന്പോള്‍ പൊങ്ങച്ചം പ്രകടിപ്പിക്കുവാന്‍ തങ്ങളുടെ വളര്‍ത്തു നായയെ നായകനാക്കുകയാണ് പതിവ്. ഇവര്‍ തന്നെയാണ് നായ്ക്കളെ കൊല്ലരുതെന്ന് പറയുന്നതും.തെരുവില്‍ നിന്നും അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങളും,

STREET_DOGS_1_1732926f Dog 2

മാലിന്യങ്ങളില്‍ നിന്നും ലഭിക്കുന്ന പദാര്‍ത്ഥങ്ങളും കഴിക്കുന്ന നായ്ക്കളാണ് പേ വിഷബാധയേറ്റ് ജനങ്ങളെ ആക്രമിക്കുന്നത്. ഈ ധനാഢ്യമാര്‍ വിചാരിച്ചാല്‍ തെരുവ് നായ്ക്കള്‍ക്ക് ഒരു സങ്കേതം നിര്‍മ്മിച്ച് സംരക്ഷിക്കാവുന്നതാണ്. അതിനു പകരം പൊങ്ങച്ചം നല്‍കി ജനങ്ങളില്‍ കൃത്രിമ അനുകന്പ നേടുകയാണിവരുടെ തന്ത്രം.നായ്ക്കളെ കൊന്നു കുഴിച്ചുമൂടാന്‍ യാതൊരുവിധ നിയമതടസ്സങ്ങളും ഇല്ലെന്ന് മുഖ്യമന്ത്രി ഒരു പ്രസ്താവന നടത്തി തടിതപ്പിയെങ്കിലും അത് പൂര്‍ണ്ണമാകുന്നില്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതി രൂപീകരിക്കാനാകും. പക്ഷേ സര്‍ക്കാര്‍ വഴങ്ങുന്നില്ല. ഒരു സംഘടന ഈ നായ്ക്കളെ കൊല്ലാതെ സംരക്ഷിക്കാമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ കൈമലര്‍ത്തുകയായിരുന്നു.കേരള ഹൈക്കോടതിയും തെരുവ് പട്ടികളെ കൊല്ലാമെന്ന് ഉത്തരവ് ഇറക്കിയെങ്കിലും അവയെ സംരക്ഷിക്കുന്നതിന് തടസ്സം നില്‍ക്കുകയല്ല. വിദേശത്തു നിന്നും ഇറക്കുമതി ചെയ്തു വളര്‍ത്തുന്ന പട്ടികളുടെ യജമാനന്മാര്‍ തെരുവ് പട്ടികളെ സംരക്ഷിച്ച് വീട്ടില്‍ വളര്‍ത്തുകയാണെങ്കില്‍ പല കള്ളത്തരങ്ങളും വെളിച്ചത്ത് വരും. ഒരു കുടും ബത്തിലെ ഭാര്യക്കും ഭര്‍ത്താവിനും പല രഹസ്യങ്ങള്‍ ഉണ്ടാകും.അവയെല്ലാം നാടന്‍ പട്ടികള്‍ പൊളിക്കുന്നതു മൂലം പല കുടുംബങ്ങളിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉരുത്തിരിയുണ്ടാകുമെന്ന ഭയം ഇരുവര്‍ക്കും ഉണ്ട്. വിദേശത്ത് നിന്നും വരുന്ന നായ്ക്കള്‍ക്ക് ഇങ്ങനെയുള്ള ബുദ്ധിയില്ല. അമിതമായ ആഹാരങ്ങള്‍ കഴിച്ച് മന്ദബുദ്ധികളായി കഴിയുകയാണ്. ഈ വകനായ്ക്കളുടെ ചെലവ് ദിനംപ്രതി അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും നാടന്‍ നായ്ക്കളെ ഈ സന്പന്നര്‍ അകറ്റുകയാണ്.നാടന്‍ നായ്ക്കളുടെ ബുദ്ധിയുടെയും ശത്രുക്കളുടെ വരവിനേയും, കള്ളന്മാരുടെ അതിക്രമത്തേയും പലപ്പോഴും പിന്തിരിപ്പിച്ചത് നാടന്‍ നായ്ക്കളാണ്. കേരളത്തിലെ മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയായിരുന്ന എകെ ആന്‍റണിയുടെ വീട് സൂക്ഷിക്കുന്നത് നാടന്‍ പട്ടിയാണ്. ആന്‍റണിയുടെ നിര്‍ബന്ധം മൂലമാണ് ഈ നാടന്‍ നായയെ സംരക്ഷകനായി നിയമിച്ചത്. ഇതുപോലെ മറ്റുള്ളവരും അനുവര്‍ത്തിച്ചാല്‍ തെരുവ് നായ്ക്കളെ കൊല്ലാതെ സംരക്ഷിക്കാനാവുന്നതാണ്.

07TVDOGS_1543820f 00204_201575

നായ്ക്കള്‍ അക്രമം കാട്ടുന്നതിന്‍റെ പിന്നിലെ ശക്തി അതിയായ വിശപ്പുമൂലമാണ്. വിശപ്പടങ്ങിയാല്‍ നാടന്‍ നായ്ക്കള്‍ യാതൊരക്രമത്തിനും മുതിരുകയില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. തെരുവ് നായ്ക്കള്‍ക്ക് ഒരു ദിവസം രണ്ടു പ്രാവശ്യമെങ്കിലും ആഹാരം നല്‍കിയാല്‍ ഈ കൊലയില്‍ നിന്ന് ഒരു പരിധിവരെ ഈ മിണ്ടാപ്രാണികളെ രക്ഷിക്കാനാകും. അല്ലാത്തപക്ഷം സന്പന്നരായവര്‍ വിദേശ നായ്ക്കളെ ഉപേക്ഷിച്ച് നാടന്‍ നായ്ക്കളെ സ്വീകരിക്കുവാന്‍ സന്നദ്ധരാകണം എന്നാല്‍ മാത്രമേ ഇതിനൊരു പോംവഴി ഉണ്ടാവുകയുള്ളൂ.

Share.

About Author

Comments are closed.