ഒരു വ്യവസായി ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വുമണ്‍സ് ബിസിനസ് ഇന്‍കുബേഷന്‍ പ്രോഗ്രാം ഒരു പ്രസംഗ മത്സരം നടത്തുന്നു.

0

ഒരു വ്യവസായി ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വുമണ്‍സ് ബിസിനസ്സ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം ഒരു പ്രസംഗ മത്സരം നടത്തുന്നു.  2015 ഓഗസ്റ്റ് 8 ന് തിരുവനന്തപുരം പ്രസ്സ് ക്ലബിലെ പ്രസ് കോണ്‍ഫറന്‍സ്ഹാളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 5 മണി വരെ ആണ് മത്സരം. വൈ ഇന്ത്യ നീഡ്സ് മോര്‍ വിമന്‍ എന്‍റര്‍പ്രണേഴ്സ് എന്ന വിഷയത്തിലാണ് മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മേല്‍പ്പറഞ്ഞ വിഷയത്തില്‍ 200 വാക്കില്‍ കുറയാത്ത ഒരു ഉപന്യാസം എഴുതി ഞങ്ങളുടെ ഇ മെയില്‍ contact@wbip.in വിലാസലേക്ക് അയച്ചു തരിക. ഉപന്യാസത്തിലെ വാക്കുകളുടെ മൗലികതയും പ്രേരണാപരമായ ഉള്ളടക്കവും പ്രസക്തമായ സ്ഥിതി വിവരവും ഉചിതമായ സര്‍ഗവൈഭവവും നോക്കിയാണ് പ്രസംഗ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക. 25 വയസ്സിനകത്തുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. നിങ്ങളുടെ ഉള്ളിലെ വ്യവസായ സംരംഭകയെ കണ്ടെത്താനാണ് പ്രസംഗ മത്സരം നടത്തുക. പ്രസംഗ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നവരുടെ പേരുകള്‍ 2015 ആഗസ്റ്റ് ഒന്നിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.പ്രസംഗത്തിനായി 5 മിനിറ്റ് സമയമാണ് അനുവദിക്കുക. ഒന്നാം സമ്മാനം പതിനായിരം രൂപ, രണ്ടാം സമ്മാനം 7500 രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും ലഭിക്കും.

Share.

About Author

Comments are closed.