ഇന്ത്യക്കുവേണ്ടി കളിക്കുന്ന മൂന്നാമത്തെ മലയാളി സഞ്ജു

0

സിംബാബ്‌വേയുമായുള്ള ട്വന്റി ട്വന്റി മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്നു. സഞ്ജുവിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.അജിങ്ക്യ രഹാനെ, മുരളി വിജയ്, റോബില്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, കേദാര്‍ ജാദവ്, സ്റ്റ്യുവര്‍ട്ട് ബിന്നി, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, സന്ദീപ് ശര്‍മ എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.സഞ്ജുവിനോട് മാനസികമായി തയ്യാറെടുക്കാന്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം അദ്ദേഹം വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. നേരത്തേ ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കളത്തിലിറങ്ങാനായിരുന്നില്ല.ഇന്ത്യക്കുവേണ്ടി കളിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു. ടിനു യോഹന്നാനും ശ്രീശാന്തുമാണ് നേരത്തേ ടീമിലിടം നേടിയ മലയാളികള്‍. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍.

Share.

About Author

Comments are closed.