ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്നു പേരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.സര്‍ക്കാര്‍ ഹോസ്റ്റലില്‍ ഹോസ്റ്റല്‍ സൂപ്രണ്ടായ മഞ്ജുലത, ഹൗസ് വാര്ഡന് അംബിക മാര്‍കം, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ എസ്.എന്‍ സാഹു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കാരണം കാണിക്കാതെ ജോലിയില്‍ നിന്നും ലീവെടുത്ത് മാറി നിന്നതിന്റെ പേരിലാണ് ഹോസ്റ്റല്‍ സൂപ്രണ്ട് മഞ്ജുലതയെ സസ്പെന്‍ഡ് ചെയ്തത്.പീഡന വിവരം വാര്‍ത്തയായതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ പരിശോധനക്കെത്തിയ ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന സംഘമാണ് വാര്ഡന് വ്യക്തമായ കാരണമില്ലാതെ തന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മാറി നിന്നതെന്ന് കണ്ടെത്തിയത്. സംഭവം ഉദ്യോഗസ്ഥരെ അറിയിക്കാന്‍ വൈകിയതിന്റെ പേരിലാണ് ഹൗസ് വാര്‍ഡനായ മാര്കത്തിന് സസ്പെന്ഷന് ലഭിച്ചത്.നടപടി എടുക്കാന്‍ വൈകിയതിനും പോലീസില്‍ വിവരമറിയിക്കുന്നതില്‍ അലംഭാവം കാണിച്ചതിനുമാണ് സാഹുവിനെ സസ്പെന്‍ഡ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം
0
Share.