150 കിലോ ഹെറോയിന് യുഎഇയില് പിടിച്ചെടുത്തു

0

യുഎഇയില്‍ 150 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു.രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. പാക്കിസ്ഥാനിലെ പെഷവാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘം യുഎഇയിലേക്കും സമീപ രാജ്യങ്ങളിലേക്കും ലഹരിമരുന്ന് കടത്തുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് പ്രതികളെ പിടികൂടാന്‍ പാക്കിസ്ഥാന്‍റെ സഹായം തേടി. നേരത്തെ യുഎഇയില്‍നിന്ന് നാടു കടത്തിയ പാക്കിസ്ഥാന്‍ സ്വദേശി അഖില്‍ ഖാനാണ് സംഘത്തലവന്‍. വിളിച്ച ഉടനെ ലഹരി മരുന്ന് എത്തിച്ചാണ് ഇവര്‍ ഇടപാടുകാരെ വിശ്വാസത്തിലെടുത്തിരുന്നത്. യുഎഇ പൊലീസിന്‍റെ ആവശ്യാര്‍ഥം അബുദാബിയില്‍ എത്തിച്ച അഖില്‍ ഖാനെ പിന്തുടര്‍ന്ന് പിടികൂടിയ പൊലീസ് ഇദ്ദേഹത്തി‍ന്‍റെ കൂട്ടാളികളെയും അറസ്റ്റ് ചെയ്യാന്‍ വലവിരിച്ചു. ഇദ്ദേഹത്തെക്കൊണ്ട് കൂട്ടാളികളെ ഫോണില്‍ വിളിച്ചാണ് സംഘാംഗങ്ങളെ പിടികൂടിയത്. ഇവരുടെ താമസ സ്ഥലത്തുനിന്ന് 150 കിലോഗ്രാം ലഹരിമരുന്ന് കണ്ടെത്തി. പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതായി ലഹരി മരുന്ന് നിര്‍മാജന വിഭാഗം അറിയിച്ചു.

Share.

About Author

Comments are closed.