വിദേശങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ഉപകരണം വേണ്ട

0

ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ പ്രകാരം വൈദ്യുത സാമഗ്രികളും ഗാര്‍ഹിക ഉപകരണങ്ങളും ഐ.എസ്.ഐ. നിലവാരമില്ലാത്തവ നിര്‍മ്മിക്കുന്നതും ശേഖരിക്കുന്നതും വില്‍പ്പന നടത്തുന്നതും ശിക്ഷാര്‍ഹമാണ്.

വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിച്ചുവന്നതോടെ നൂതനമായ പലതരം വൈദ്യുത ഉപകരണങ്ങളും സാമഗ്രികളും വ്യാപകമായി നിര്‍മ്മിക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നു.  ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ വന്‍തോതില്‍ ഇത്തരം ഉപകരണങ്ങളും സാമഗ്രികളും അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു.

ഇവയില്‍ പലപ്പോഴും ഗുണനിലവാരം കുറഞ്ഞ ഉപകരണ സാമഗ്രികള്‍ നമ്മുടെ കന്പോളങ്ങളില്‍ എത്തിച്ചേരുകയും അതു വാങ്ങി ഉപയോഗിക്കുവാന്‍ നാം നിര്‍ബന്ധിതരായി തീരുകയും ചെയ്യുന്നു.  ഇതുമൂലം മനുഖ്യന്‍റെ സ്വത്തിനും ജീവനും അപകടം സംഭവിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.

കഴിഞ്ഞ സാന്പത്തിക വര്‍ഷം ഗാര്‍ഹിക മേഖലയില്‍ 176 വൈദ്യുത അപകടങ്ങള്‍ ഉണ്ടാവുകയും അതില്‍ 147 പേര്‍ മരണപ്പെടുകയും ചെയ്തു.  അതുപോലെ 200 ല്‍ പരം തീപിടുത്തങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അപകടങ്ങളില്‍ മുഖ്യ പങ്ക് ഇത്തരം ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിക്കുന്നതുമൂലം സംഭവിച്ചിട്ടുള്ളതാണ്.  മറ്റു മേഖലകളിലും ഇത്തരം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.