ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുത്താന്‍ പുതിയ ചിത്രം ബജ്റംഗി ഭായ്ജാന് സഹായിക്കുമെന്ന് നായകന് സല്മാന് ഖാന്. പാകിസ്ഥാനില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയില്‍വച്ച് കാണാതാകുന്ന പാകിസ്ഥാനി പെണ്‍കുട്ടിയാണ് ചിത്രത്തിെല മുഖ്യകഥാപാത്രം.
കോടതി വ്യവഹാരങ്ങള്‍ക്കിടെ എത്തിയ ബജ്റംഗി ഭായ് ജാനും പ്രേക്ഷകര്‍ ആഘോഷമാക്കിയ ആഹ്ലാദത്തിലാണ് സല്മാന്ഖാന്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാനിലും ചിത്രം ശ്രദ്ധിക്കപ്പെട്ടത് ഇരട്ടിസന്തോഷം നല്കുന്നു.തീര്‍ഥാടനത്തിനിടെ ഇന്ത്യയില്‍ കാണാതാകുന്ന ആറുവയസ്സുകാരി ഷാഹിദ. അവളെ സ്വന്തം ദേശമായ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ സഹായിക്കുന്ന ഇന്ത്യക്കാരനായ പവന്‍കുമാര്‍ ചതുര്‍വേദി.
ഇന്ത്യ പാക് ക്രിക്കറ്റും അതിര്‍ത്തിഗ്രാമങ്ങളിലെ ജീവിതവുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം സിനിമ മെച്ചപ്പെടുത്തുമെന്ന് സല്മാന് ഖാന്.. പുതിയ ചിത്രം വിവാദങ്ങള്‍ക്കുള്ള മറുപടി കൂടിയായാണ് പുതിയ ചിത്രം