സെന്ട്രല് മാര്ക്കറ്റിലുണ്ടായ അഗ്നിബാധയില് 5ഷോപ്പുകള് കത്തിനശിച്ചു

0

ദോഹയിലെ മൊത്തക്കച്ചവട ചന്തയായ സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധയില്‍ രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പെടെ അഞ്ചു ഷോപ്പുകള്‍ കത്തിച്ചാമ്പലായി. ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ഒമാനി സൂഖിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഉച്ചയ്ക്ക് 12.30നാണ് തീപിടിത്തമുണ്ടായത്. പിന്നീട് തൊട്ടടുത്ത കടകളിലേക്ക് പടരുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന രണ്ടു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. അബൂ ഹമൂറിലെ മാലിന്യനിര്‍മാര്‍ജന കേന്ദ്രത്തിനും തീപിടിച്ചിരുന്നു.

Share.

About Author

Comments are closed.