സിനിമാ സീരിയല് നടിയും ശില്പയുടെ മരണത്തില് ദുരൂഹത

0

തിരുവനന്തപുരത്ത് കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സിനിമാ സീരിയല്‍ നടിയും വിദ്യാര്‍ഥിനിയുമായി ശില്‍പയുടെ മരണത്തില്‍ ദുരൂഹത. ഇന്ന് രാവിലെയാണ് കരമനയാറ്റിലെ മരുതൂര്‍ കടവിന് സമീപം ആഴാംകാല്‍ കടവിലാണ് ശില്‍പ മരിച്ച് കിടക്കുന്നത് കണ്ടത്. ഇന്നലെ രണ്ട് യുവാക്കള്‍ക്കൊപ്പം പാപ്പനംകോട്ടെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാണ് ശില്‍പ. രണ്ട് യുവാക്കളും ഒരു സുഹൃത്തും ഉപ്പമുണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ശില്‍പയെ ആരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്. അതുവരെ യുവാക്കളെ നിരീക്ഷിക്കാനാണ് നീക്കം. യുവാക്കളുടെ മൊഴില്‍ വൈരുദ്ധ്യവുമുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇവരെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കൂ. വെള്ളനാട് പുതുകുളങ്ങര സ്വദേശിയാണ് ശില്‍പ(19). സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളിലും ചില സീരിയലുകളിലുമാണ് ശില്പ അഭിനയിച്ചിട്ടുള്ളത്പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുകൊടുത്തു. തിരുവനന്തപുരം ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശില്‍പ. പഠനത്തിനൊപ്പം കാലാരംഗത്തും താല്‍പ്പര്യം കാട്ടിയ ശില്‍പ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷാജി സുമ ദമ്പതികളുടെ മകളുമാണ് ശില്‍പ (19). ഏഴ് കൊല്ലമായി ഈ പ്രദേശത്താണ് താമസമെങ്കിലും ഇപ്പോഴത്തെ വീട്ടില്‍ വാടകയ്ക്ക് വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. എന്നാല്‍ മനരണത്തില്‍ ദുരൂഹതയുണ്ടെമന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

 

Share.

About Author

Comments are closed.