കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജി സുപ്രീംകോടതി തള്ളി. ചീഫ്ജസ്റ്റിസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് ഹര്‍ജി തളളിയത്. എന്നാല്‍, പ്രതിക്ക് സ്വന്തം നിലയില്‍ ഹര്‍ജി നല്‍കാമെന്നും ആന്റണി സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തളളിയിരുന്നു. 2001 ജനുവരി ആറിന് ആലുവയിലെ ഒരു കുടുംബത്തിലെ ആറ് പേരെ വെട്ടിക്കൊലപ്പെടുത്തിയതാണ് ആന്റണിക്കെതിരെയുളള കേസ്. ആലുവ മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന് (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്മോന് (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെയാണ് ആന്റണി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.
ആലുവ കൂട്ടക്കൊല വധശിക്ഷ റദ്ദാക്കില്ല, കൊലക്കയര്‍ ഉറപ്പാകുന്നു
0
Share.