22 കോടിയുടെ മയക്കുമരുന്ന് നെടുമ്പാശ്ശേരിയില് പിടികൂടി.

0

മയക്കുമരുന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക് കടത്താനായി എത്തിച്ച 22 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഡല്‍ഹിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയില്‍ നിന്നാണ് 16 കിലോ എഫ്രിഡിന്‍ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നും കൊച്ചി, ദോഹ വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയപരിശോധനയിലാണ് ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്.

Share.

About Author

Comments are closed.