തൊഴില്നിയമങ്ങള് പരിഷ്ക്കരിക്കാനുളള നടപടികളുമായി മുന്നോട്ട് പോകും പ്രധാനമന്ത്രി നരേന്ദ്ര മോദി

0

തൊഴില്‍നിയമങ്ങള്‍ പരിഷ്ക്കരിക്കാനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാവസായിക വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിയമങ്ങള്‍ ലഘൂകരിക്കേണ്ടത് അനിവാര്യമാണ്. ഡല്‍ഹിയില്‍ 46ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തൊഴിലാളികള്‍ ഉന്നയിക്കുന്ന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും അദേഹം വ്യക്തമാക്കി.അതേസമയം തൊഴിലാളികള്‍ വ്യവസായിക വികസനത്തിന് എതിരല്ലെന്നും എന്നാല്‍ ചൂഷണത്തിന് അനുവദിക്കില്ലെന്നും ബി.എം.എസ് ദേശീയ പ്രസിഡന്‍റ് പി.എന്‍. റായ് സമ്മേളനത്തില്‍ പറഞ്ഞു.

Share.

About Author

Comments are closed.