കേരളം ഏറെ കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനുള്ള കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവെക്കുമെന്ന്എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു. അദാനി ഗ്രൂപ്പുമായി ഇന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് പദ്ധതിക്ക് കൂടുതല്‍ വ്യക്തത നല്കുന്ന തീരുമാനമുണ്ടായത്. നവംബറിലായിരിക്കും നിര്‍മാണം തുടങ്ങുക. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് പദ്ധതിക്ക് തറക്കല്ലിടും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അദാനി പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കബോട്ടാഷ് നിയമത്തില്‍ ഇളവുകിട്ടാന്‍ ഇന്നുതന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി സംഘത്തെ അറിയിച്ചു.സ്ഥലമേറ്റെടുക്കല്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് അദാനിസംഘം ആവശ്യപ്പെട്ടു. തുറമുഖനിര്‍മാണത്തിന് ആവശ്യമായ പാറ ലഭ്യമാക്കണം. കന്യാകുമാരി ജില്ലയില്‍ നിന്ന് പാറ എത്തിക്കാനാകില്ല. ഇക്കാര്യത്തില്‍ ക്വാറികളുമായി ബന്ധപ്പെട്ട് തടസങ്ങള്‍ ഉടന്‍ നീക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി.ഒരുഹോട്ടലുടമ ഒഴികെ ബാക്കിയുള്ളവര്‍ സ്ഥലവിട്ടുകൊടുക്കാമെന്ന് സമ്മതിച്ചു. സ്ഥലമേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.ഒാഗസ്റ്റ് 17 ന് കരാറൊപ്പിടും. നവംബര്‍ ഒന്നിന് തറക്കല്ലിടും. വിഴിഞ്ഞംതുറമുഖ നിര്‍മാണം രണ്ടുവര്‍ഷത്തിനകം
പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. കരാറ് അനുസരിച്ച് നാലുവര്‍ഷമാണ് നിര്‍മാണ കാലാവധിയെങ്കിലും 2017ല്‍ ആദ്യകപ്പലടുപ്പിക്കാനാണ് ശ്രമിക്കുന്നത്.സ്വന്തംവിമാനത്തില് രാവിലെ തലസ്ഥാനത്തെത്തിയ കരണ്‍ ശശിതരൂര്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കന്പനിയുട ഒാഫിസിലും എത്തി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി രൂപീകരിക്കുന്ന സെപ്ഷന് പര്‍പസ് വെഹിക്കിള്‍ മേധാവി സന്തോഷ് മഹാപത്ര, അദാനി പോര്‍ട്ട്്സ് ഡയറക്ടര്‍ ഉദേന ജെ. റാവു, സി.ഇ.ഒ രാജീവ് സിന്‍ഹ എന്നിരും കരണ്‍ അദാനിയൊടൊപ്പം ഉണ്ടായിരുന്നു.വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യമന്ത്രി ശിവകുമാര്‍, എം.പി ശശിതരൂര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, തുറമുഖ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.