ഷാരൂഖ് ഖാനെതിരെ എഫ്.ഐ.ആര്‍

0

മുംബൈ: ബോളിവുഡിന്റെ കിങ് ഖാന്‍ നിയമക്കരുക്കില്‍. കുട്ടികളുടെ സാന്നിധ്യത്തില്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചതിന് ഷാരൂഖിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 2012 ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരത്തിനിടയിലെ പരാമര്‍ശങ്ങളാണ് കേസിന് ആധാരം. മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ നടന്ന കളിക്കിടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഷാരൂഖ് കൊച്ചുകുട്ടികളുടെ മുമ്പില്‍ വച്ച് അസഭ്യവാക്കുകളിലൂടെ അവരെ അധിക്ഷേപിച്ചുവെന്ന പരാതിയാണ് കേസിലെത്തിനില്‍ക്കുന്നത്.

ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതുവരെയും എഫ്.ഐ.ആര്‍ എടുക്കാത്തതിനെക്കുറിച്ചും അന്വേഷണത്തിന് നിര്‍ദേശമുണ്ട്.

Share.

About Author

Comments are closed.