തൃശൂര്‍: ഒറ്റപ്പാലത്തുവെച്ച് തീവണ്ടിയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ആര്യ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെന്റിലേറ്ററിലിരിക്കെ ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ആര്യയാണ് . ഉച്ചക്ക് ശേഷം ഹൃദയാഘാതം നേരിട്ട ആര്യയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 95 ശതമാനവും നിലച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോന്നി സ്വദേശികളായ മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം വിവാദമായിരുന്നു. തൊട്ടുപിന്നാലെ ഇവരില്‍ രണ്ടുപേരെ ഒറ്റപ്പാലത്തിനടുത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തതുകയായിരുന്നു. എന്നാല്‍ ആര്യയെ അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോന്നി സംഭവം: ചികിത്സയിലായിരുന്ന ആര്യ മരിച്ചു
0
Share.