ശക്തമായ രാഷ്ട്രീയ പിന്‍ബലം ഇല്ല എന്ന ഒറ്റകാരണത്താല്‍ അധികാരം പങ്കുവയ്ക്കുന്നിടത്തും സന്പത്തു വീതം വയ്ക്കുന്നിടത്തും ഈ സമുദായത്തിന് സ്ഥാനം ഇല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഈ വിഭാഗം ഒഴിവാക്കപ്പെടുകയോ, ഒഴിവാക്കുകയോ ചെയ്തു. ഈ തിരിച്ചറിവാണ് കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്. പരന്പരാഗതമായി അഞ്ചു മേഖലയില്‍ പണി എടുക്കുന്ന ഈ വലിയ ജനസമൂഹത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ കൈപിടിച്ച് ഉയര്‍ത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്പോള്‍ ജനസംഖ്യാനുപാതികമായി മത്സരിക്കുവാന്‍ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടുന്നു. സമുദായ നേതാക്കള്‍ മറന്നുപോയ ചരിത്രപരമായ തെറ്റ് തിരുത്തിക്കൊണ്ട് മത്സരിക്കുവാനും രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുവാനും പ്രാപ്തിയുള്ളവരെ വാര്‍ത്തെടുക്കുവാനും ആണ് ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് പൂര്‍ണ്ണമായും വിശ്വകര്മ്മജരുടേതായ ഒരു കോണ്‍ഗ്രസ് സംവിധാനം ആണിത്.
പ്രസ്തുത സംഘടനയുടെ സംസ്ഥാന നേതൃത്വം ക്യാന്പ് 2015 ജൂലൈ 16 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡന്റ് പി.ആര്. അരുണ്‍കുമാറിന്റെ അധ്യക്ഷതയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരന്പരാഗത തൊഴില്‍ മേഖലയും ട്രേഡ് യൂണിയനും എന്ന വിഷയത്തില്‍ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന ട്രഷറര്‍ പി.ജെ. ജോസഫും തുടര്‍ന്ന് സാമൂഹിക മുന്നേറ്റത്തില്‍ രാഷ്ട്രീയത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജുവും, പരന്പരാഗത തൊഴിലാളികളും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്. അരുണ്‍കുമാറും വിവിധ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതാണ്. തുടര്‍ന്ന് സംഘടനയുടെ പ്രവര്‍ത്തന രൂപരേഖ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് ബാബു കൊയിലാണ്ടി അവതരിപ്പിച്ചു.