പ്രതിഭാധനനായ മുന്‍ കേരള മുഖ്യമന്ത്രി ആര്. ശങ്കര്‍ വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സൂക്തം അന്വര്‍ത്ഥമാക്കുവാന്‍ അര നൂറ്റാണ്ടു മുന്‍പ് കേരളത്തിലെ സമസ്ത സമുദായങ്ങള്‍ക്കും വിദ്യാലയങ്ങള്‍ അനുവദിച്ച കൂട്ടത്തില്‍ ശ്രീനാരായണഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ ചെന്പഴന്തിയില്‍ സ്ഥാപിതമായ ശ്രീനാരായണ കോളേജിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ജൂലൈ 20 ന് അവസാനിച്ചു.
ചെന്പഴന്തി ശ്രീനാരായണ കോളേജ് അലൂമ്നി ചെസ്നയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമാപന സമ്മേളനം ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10 ന് കൊളേജ് അങ്കണത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്ചാണ്ടു ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന് മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.ആര്.ഒ. സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദര്‍ശനം ശശിതരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന് സുവര്‍ണ്ണജൂബിലി സന്ദേശം നല്കി. നവതി ആഘോഷിക്കുന്ന സ്വാതന്ത്ര്യസമരസേനാനിയും നടനുമായ ജികെ പിള്ളയെ ആദരിച്ചു. പ്രശസ്ത പിന്നണി ഗായകന് എം.ജി. ശ്രീകുമാര്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു. ചെസ്ന പ്രസിഡന്റ് അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ അധ്യാപകര്‍ക്ക് ഗുരുവന്ദനം ചടങ്ങ് നടത്തി.
ജീവിതത്തിന്റെ നാനാതുറകളിലുള്ള ശ്രീനാരായണ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മുന്‍മന്ത്രി എം.എം. ഹസ്സന്, കടകംപള്ളി സുരേന്ദ്രന്, എം.എല്‍.എ. മാരായ എം.എ. വാഹിദ്, വി. ശിവന്‍കുട്ടി, ബി സത്യന്, അരുന്ധതി എക്സ്. എം.എല്‍.എ., എസ്.എന്‍. ട്രസ്റ്റ് എക്സി. മെന്പര് ഡി. പ്രേമരാജന്‍, ആദ്യബാച്ചിന്റെ പ്രതിനിധി കെ.പി. ചിത്രഭാനു, കൗണ്‍സിലര്‍മാരായ കെ.എസ്. ഷീല, വിമലകുമാരി, ആലംകോട് സുരേന്ദ്രന്, വിനോദ് ജി, സുധീര്‍, എം.പി. സാജു കോളേജ് യൂണിയന് ചെയര്മാന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഈ കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ ചെന്പഴന്തി ശ്രീനാരായണ കോളേജില്‍ നിന്ന് ജേതാക്കളായ 13 വിദ്യാര്‍ത്ഥികള്‍ക്കും ബി.എസ്.സി. ജിയോളജിയില്‍ ഒന്നാം റാങ്ക് നേടിയ എസ്. വരുണ്‍, ബി.എ. സോഷ്യോളജിയില്‍ ഒന്നാം റാങ്ക് നേടിയ ആര്.എസ്. അമൃത, രണ്ടാം റാങ്ക് നേടിയ ഗായത്രി എന്നിവരെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു’