ആര്യ സുരേഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ജന്മനാട്ടിലേക്ക് കൊണ്ടുപോയി. തലയിലേറ്റ ആഴമേറിയ ക്ഷതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നാണാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടും കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് ആര്യയുടെ ബന്ധുക്കള്‍ ആരോപിച്ചു.ആര്യയുടെ ശരീരത്തില്‍ ഇരുപതിലധികം ആഴമേറിയ മുറിവുകളും ഒട്ടേറെ ഒടിവുകളും ഉള്ളതായി ഒറ്റപ്പാലം പൊലീസ് നടത്തിയ ശരീര പരിശോധനയില്‍ വ്യക്തമായി. തലച്ചോറിനേറ്റ ആഴമേറിയ ക്ഷതവും തുടര്‍ച്ചയായുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് സര്ജന് ഡോ.ഷേക്ക് സക്കീര്‍ ഹുസൈന് പ്രാഥമിക വിവരങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചു. പെണ്‍കുട്ടികള്‍ കാണാതായെന്ന് പരാതി നല്കിയപ്പോള് ബന്ധുക്കളെ മാനസീകമായി അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസ് ശ്രമിച്ചത്. ഒന്‍പതാം തിയതി പെണ്‍കുട്ടി മാവേലിക്കരയിലും എറണാകുളത്തും ഉണ്ടെന്ന വിവരം ലഭിച്ചിട്ടും കണ്ടെത്താനോ യാത്ര തടയാനോ നടപടിയെടുത്തില്ല. ഇതേക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുെമന്ന് ബന്ധുക്കകള്‍ പറഞ്ഞു.
ആര്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി
0
Share.