ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി തടയുന്നതിനായി കേന്ദ്ര സര്ക്കാര് പുതിയ നയം

0

ഇന്ത്യയില് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി തടയുന്നതിനായി കേന്ദ്ര സര്ക്കാര് പുതിയ നയം രൂപീകരിക്കുന്നു. ഇതിനായി കേരളം അടക്കം 10 സംസ്ഥാനങ്ങള് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്ട്ട് സമര്പ്പിച്ചു. നയരൂപീകരണത്തിന്റെ ഭാഗമായി കേന്ദ്രആഭ്യന്തര സെക്രട്ടറി എല്.സി.ഗോയല് 10 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയില് പിടിമുറക്കാന് ഒരുങ്ങുന്നുവെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് കേന്ദ്ര സര്ക്കാര് രൂപം നല്കുന്നത്. ഇതിന് മുന്നോടിയായാണ് തീവ്രവാദ സംഘടനകളിലേക്ക് ഇതിന് മുന്പ് ആളുകളെ റിക്രൂട്ട് ചെയ്തിട്ടുള്ള കേരളം, ബിഹാര്, മഹാരാഷ്ട്ര, ഉത്തര്പ്രദേശ് ,കര്ണ്ണാടക തുടങ്ങി 10 സംസ്ഥാനങ്ങളില് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്ട്ട് ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങള് നല്കിയ റിപ്പോര്ട്ട് വിശകലനം ചെയ്യാന് ഈ മാസം അവസാനം കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്.സി ഗോയലിന്റെ അധ്യക്ഷതയില് 10 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര് യോഗം ചേരും..

Share.

About Author

Comments are closed.