കേരളത്തിലെ വിദ്യാഭ്യാസത്തിന് നിലവാരമില്ല – ഷേണായി
തിരുവ നന്തപുരം – കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കഴിഞ്ഞ 30 വര്‍ഷംകൊണ്ട് താഴ്ന്നിരിക്കുകയാണെന്ന് പ്രസിദ്ധ പത്രപ്രവര്ത്തകന് ഷേണായി ചൂണ്ടിക്കാണിച്ചു. ഉദാഹരണമായി ഇപ്പോഴത്തെ പത്താം ക്ലാസ് പരീക്ഷയുടെ റിസല്‍റ്റ് പുറത്തുവീട്ട രീതിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ വികസനവും മുരടിച്ചിരിക്കുകയാണെന്ന് കേരളത്തിലെ വികസനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടപ്പോള്‍ ഷേണായി കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതി, വിദ്യാഭ്യാസം, വികസനം, ജലയാത്ര എന്നിവ പുരോഗമിക്കുന്നില്ല. ജലപാത നവീകരിക്കുന്നതിലും കാര്യമായ പുരോഗതിയുണ്ടാകുന്നില്ല. ഇതുമൂലം ചരക്കുകള്‍ ജലപാതയില്‍ കൂടി കടന്നുപോകാന്‍ പറ്റുന്നില്ല. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണ്.
കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ നിലനില്‍ക്കുന്നത് പിണറായി വിജയന്റെ ഔദാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും മതങ്ങളുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം പ്രസ്സ് ക്ലബ് നല്കിയ സ്വീകരണത്തിലാണ് പത്രപ്രവര്‍ത്തകനായ ഷേണായി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസ്സ് ക്ലബ്ബിന്റെ ഉപഹാരം പ്രസിഡന്റ് പി.പി. ജെയിൺസ് അദ്ദേഹത്തിന് നല്കി.
റിപ്പോര്‍ട്ട് – അശോക് കുമാര്‍ വര്‍ക്കല