ഉല്‍സവത്തിനും മറ്റ് ചടങ്ങുകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയേക്കും. കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.സാംസ്കാരിക ചടങ്ങുകള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി നിയമഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന.മൃഗസംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഉല്‍സവങ്ങള്‍ക്കും സാംസ്കാരിക ചടങ്ങുകള്‍ക്കും ആനകളേയും മറ്റു മൃഗങ്ങളേയും ഉപയോഗിക്കുന്നതിന് വലിയ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചിരുന്നു. ക്ഷേത്രോല്‍സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി കോടതിയുടെ പരിഗണനയിലുമാണ്. ഈ പശ്ചാത്തലത്തിലാണ് മതപരമായ ചടങ്ങുകള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്. ക്ഷേത്രോല്‍സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും ജെല്ലിക്കെട്ട് അനുവദിക്കുകയും ചെയ്താല്‍ കേരളത്തിലും തമിഴ്നാട്ടിലും രാഷ്ട്രീയമായിക്കൂടി നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഉല്‍സവത്തിനും മറ്റ് ചടങ്ങുകള്‍ക്കും ആനകളെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയേക്കും
0
Share.