മുതുകുളം രാഘവന്പിള്ള പുരസ്കാരം മധുവിന്

0

മുതുകുളം രാഘവന്‍പിള്ള സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ 2015 ലെ മുതുകുളം രാഘവന്‍പിള്ള പുരസ്‌കാരം ചലച്ചിത്രനടന്‍ പദ്മശ്രീ മധുവിന് ലഭിച്ചു. മലയാള ചലച്ചിത്ര, നാടക രംഗത്തെ ആയുഷ്‌കാല സംഭാവനകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്. ചലച്ചിത്ര സംവിധായകനായ ഹരികുമാര്‍ ചെയര്‍മാനും കവിയും പത്രപ്രവര്‍ത്തകനുമായ ഡോ. ഇന്ദ്രബാബു, കഥാകൃത്ത് ആര്‍. സന്തോഷ് ബാബു എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണു പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അടുത്ത മാസം ഒമ്പതിന് രാഘവന്‍പിള്ളയുടെ ജന്മനാടായ മുതുകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാം നല്‍കാനാണ് തീരുമാനം.

Share.

About Author

Comments are closed.