ബാര്‍കോഴ വിവാദത്തില്‍ മന്ത്രി കെ.ബാബുവിനെതിരെ കേസ് എടുക്കില്ല. ബാബു കോഴ വാങ്ങിയതിന് തെളിവില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ അംഗീകരിച്ചു. ബാബുവിനെതിരെയുള്ള എല്ലാ നടപടികളും വിജിലന്‍സ് അവസാനിപ്പിച്ചു. മന്ത്രി കെ. ബാബു ബാര്‍ ഉടമകളില്‍ നിന്ന് പല ഘട്ടങ്ങളിലായി 10 കോടി രൂപ കോഴ കൈപ്പറ്റിയെന്നായിരുന്നു ബാറുടമ ബിജു രമേശിന്റെ രഹസ്യ മൊഴിയിലെ ആരോപണം. കോഴ ഇടപാട് നടന്നുവെന്ന് രഹസ്യ മൊഴി കണക്കിലെടുത്ത് എറണാകുളം വിജിലന്‍സ് യൂണിറ്റാണ് ബാബുവിനെതിരെ ദ്രുത പരിശോധന നടത്തിയത്. കോഴ നല്‍കുന്നതിന് കണ്ടുവെന്ന മുഖ്യസാക്ഷി മുഹമ്മദ് റഫീഫിന്റെ മൊഴി അടക്കം അന്‍പതോളം പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. ബാര്‍ ൈലസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ടും പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനും കോടികള്‍ വാങ്ങിയെന്നായിരുന്നു മറ്റ് ആരോപണങ്ങള്‍. എന്നാല്‍ ഒരു ആരോപണത്തില്‍ പോലും തെളിവില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടര്‍നടപടിയും ചെയ്തിരുന്നില്ല. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അതേപടി അംഗീകരിക്കുകയായിരുന്നു. ഇതോടെ മന്ത്രി കെ.എം. മാണിക്ക് പുറകെ കെ. ബാബുവിനെയും വിജിലന്‍സ് കുറ്റമുക്തമാക്കി
ബാബുവിനെതിരെയുള്ള എല്ലാ നടപടികളും വിജിലന്‍സ് അവസാനിപ്പിച്ചു.
0
Share.