ചീഫ് സെക്രട്ടറിയും ജില്ലാ ഭരണകൂടവും തന്നിഷ്ടപ്രകാരം യാതൊരു മുന്‍വിധികളോ പ്ലാനിംഗോ ഇല്ലാതെ ആരംഭിച്ച ഓപ്പറേഷന് അനന്ത എന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതി ഇപ്പോള്‍ പൂര്‍ണ്ണ പരാജയമായിരിക്കുകയാണ്. ഇതിന് ചുക്കാന്‍ പിടിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഇതിന് ചെലവായ സാന്പത്തികമടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് മറുപടി പറയേണ്ടിവരും. ഓപ്പറേഷന് അനന്തയില്‍ തിരുവനന്തപുരം നഗരം കുഴിച്ച് കുളമാക്കിയത് പോരാഞ്ഞിട്ട് ഇപ്പോള്‍ തന്റെ മണ്ഡലത്തിലെ തിരുവല്ലം മേഖലയിലേക്ക് ഓപ്പറേഷന് അനന്ത വ്യാപിക്കുവാനാണ് ചീഫ് സെക്രട്ടറിയുടെയും, ജില്ലാ ഭരണകുടത്തിന്റെയും ശ്രമം. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും വ്യക്തമായി ബോധ്യപ്പെടുത്താതെ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ തന്റെ നിയോജകമണ്ഡലത്തില്‍ നഗരത്തില്‍ കാണിച്ചതുപോലുള്ള തോന്ന്യവാസം നടത്താന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഓപ്പറേഷന് അനന്ത ആരംഭിച്ചതിനു ശേഷം ആ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വെള്ളപ്പൊക്കത്തിനേക്കാള്‍ കഠിനമായ ദുരന്തമാണ് അനുഭവിക്കേണ്ടിവന്നിരിക്കുന്നത്. ഇപ്പോഴുണ്ടാകുന്ന മഴയത്ത് ഈ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കമല്ല മറിച്ച് ജലപ്രളയമാണ് ഉണ്ടാകുന്നത്.
കരിയില്തോട്, ഹോമിയോ കോളേജ്, ഇടപ്പഴിഞ്ഞി, റൂബിനഗര്‍, ആര്യശാല, മരക്കട റോഡ്, റൊട്ടിക്കട റോഡ്, കരിമഠംകുളം, അട്ടക്കുളങ്ങര ബൈപ്പാസ്, തന്പാനൂര് മസിജ്ദ് റോഡ്, ആമയിഴഞ്ചാന്‍ തോട്, അരിസ്റ്റോ ജംഗ്ഷന്, എസ്.എസ്. കോവില്‍ റോഡ്, എന്നീ പ്രദേശങ്ങളെല്ലാം ഓപ്പറേഷന് അനന്തരുയെട പേരില്‍ ബുള്‍ഡോസര്‍ വച്ച് കുഴിച്ച് കുളംതോണ്ടി അലങ്കോലമാക്കി ഇട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുള്ള അട്ടക്കുളങ്ങര ബൈപ്പാസ് രണ്ടായി മുറിച്ചു മാറ്റിയിട്ട് രണ്ടു മാസത്തില്‍ കൂടുതലായി. അതുകാരണം വന്‍ ഗതാഗതക്കാണ് അനുഭവപ്പെടുന്നത്. ആരംഭശൂരത്വം കാണിച്ച് മാധ്യമങ്ങളില്‍ വന്‍ പ്രചാരണൺ നേടിയ ഓപ്പറേഷന് അനന്ത ഇപ്പോള്‍ അതിന്റെ മരണമണി മുഴങ്ങുന്ന അവസ്ഥയിലാണ്. വന്‍ സാന്പത്തിക നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നടത്തുവാന്‍ എന്ന പേരില്‍ കോടികളാണ് ഇവിടെ ഒരു കണക്കുമില്ലാതെ ചെലവാക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു സ്ഥലത്തുപോലും ഇത് വിജയകരമാക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. നേരത്തെ വെള്ളപ്പൊക്കത്തിന്റെ പേരില്‍ പാത്തും പതുങ്ങിയും വെട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നേരിട്ട് സന്തോഷത്തോടെ ചീഫ് സെക്രട്ടറിയുടെയും കളക്ടറുടെയും ആശിര്‍വാദത്തോടെയാണ് കോടികള്‍ പോക്കറ്റിലാക്കുന്നത്.
കരിയല്തോടിന്റെയും, തെക്കന്‍കര കനാലിന്റെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. പാവപ്പെട്ടവന്റെ ആശ്രയമായി കിഴക്കേകോട്ടയിലെ ഹോമിയോ ആശുപത്രിക്ക് മുന്നില്‍ ആശാസ്ത്രീയമായ ഓട നിര്‍മ്മിച്ച് പൂര്‍ത്തിയാക്കാതെ ജനങ്ങളെ ദ്രോഹിക്കുന്നു. വ്യക്തമായ രൂപരേഖകളില്ലാതെയുള്ള ഒരു പ്രഹസനം മാത്രമാണ് ഇപ്പോള്‍ ഓപ്പറേഷന് അനന്ത എന്ന പേരില്‍ നടത്തുന്നത് വ്യക്തമായ രൂപരേഖയുണ്ടാക്കി ജനങ്ങളെയും ജനപ്രതിനിധികളെയും കൂടി ബോധ്യപ്പെടുത്തി മാത്രമേ ഇനി ഓപ്പരേഷന് അനന്ത നടത്താന്‍ പാടുള്ളൂ. ഇപ്പോഴുള്ള ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് സമരത്തിലേക്ക് എത്തിയാല്‍ അത് ചെറുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് കഴിയാത്ത അവസ്ഥയുണ്ടാകുമെന്നുള്ള ഈ ഉന്നത ഉദ്യോഗസ്ഥര്‍ വിസ്മരിക്കരുത്. ഇത് പദ്ധതിയെ പൊളിക്കാനല്ല മറിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ കൃത്യമായ രൂപരേഖയില്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പ് മാത്രമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്പാനൂര് കിഴക്കേകോട്ട പ്രദേശത്തെ വെള്ളക്കെട്ടിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഞാനും പ്രസ്തുത കമ്മിറ്റിയില്‍ അംഗമായിരുന്നു. ആ കമ്മിറ്റി വിവിധ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവയെല്ലാം ഈ സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണുണ്ടായത്. ചെന്നൈ ഐ.ഐ.റ്റി. ഉള്‍പ്പെടെ കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സമഗ്രമായ ലോങ് ടേം ഷോര്‍ട്ട് ടേം പ്രോജക്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നുി. ഈ പ്രോജക്ടുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട് അതാണ് നടപ്പിലാക്കേണ്ടത് ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.ചീഫ് സെക്രട്ടറിയും ജില്ലാ ഭരണകൂടവും തന്നിഷ്ടപ്രകാരം യാതൊരു മുന്‍വിധികളോ പ്ലാനിംഗോ ഇല്ലാതെ ആരംഭിച്ച ഓപ്പറേഷന് അനന്ത എന്ന വെള്ളപ്പൊക്ക നിവാരണ പദ്ധതി ഇപ്പോള്‍ പൂര്‍ണ്ണ പരാജയമായിരിക്കുകയാണ്. ഇതിന് ചുക്കാന്‍ പിടിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഇതിന് ചെലവായ സാന്പത്തികമടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് മറുപടി പറയേണ്ടിവരും. ഓപ്പറേഷന് അനന്തയില്‍ തിരുവനന്തപുരം നഗരം കുഴിച്ച് കുളമാക്കിയത് പോരാഞ്ഞിട്ട് ഇപ്പോള്‍ തന്റെ മണ്ഡലത്തിലെ തിരുവല്ലം മേഖലയിലേക്ക് ഓപ്പറേഷന് അനന്ത വ്യാപിക്കുവാനാണ് ചീഫ് സെക്രട്ടറിയുടെയും, ജില്ലാ ഭരണകുടത്തിന്റെയും ശ്രമം. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും വ്യക്തമായി ബോധ്യപ്പെടുത്താതെ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ തന്റെ നിയോജകമണ്ഡലത്തില്‍ നഗരത്തില്‍ കാണിച്ചതുപോലുള്ള തോന്ന്യവാസം നടത്താന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഓപ്പറേഷന് അനന്ത ആരംഭിച്ചതിനു ശേഷം ആ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വെള്ളപ്പൊക്കത്തിനേക്കാള്‍ കഠിനമായ ദുരന്തമാണ് അനുഭവിക്കേണ്ടിവന്നിരിക്കുന്നത്. ഇപ്പോഴുണ്ടാകുന്ന മഴയത്ത് ഈ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കമല്ല മറിച്ച് ജലപ്രളയമാണ് ഉണ്ടാകുന്നത്.
കരിയില്തോട്, ഹോമിയോ കോളേജ്, ഇടപ്പഴിഞ്ഞി, റൂബിനഗര്‍, ആര്യശാല, മരക്കട റോഡ്, റൊട്ടിക്കട റോഡ്, കരിമഠംകുളം, അട്ടക്കുളങ്ങര ബൈപ്പാസ്, തന്പാനൂര് മസിജ്ദ് റോഡ്, ആമയിഴഞ്ചാന്‍ തോട്, അരിസ്റ്റോ ജംഗ്ഷന്, എസ്.എസ്. കോവില്‍ റോഡ്, എന്നീ പ്രദേശങ്ങളെല്ലാം ഓപ്പറേഷന് അനന്തരുയെട പേരില്‍ ബുള്‍ഡോസര്‍ വച്ച് കുഴിച്ച് കുളംതോണ്ടി അലങ്കോലമാക്കി ഇട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുള്ള അട്ടക്കുളങ്ങര ബൈപ്പാസ് രണ്ടായി മുറിച്ചു മാറ്റിയിട്ട് രണ്ടു മാസത്തില്‍ കൂടുതലായി. അതുകാരണം വന്‍ ഗതാഗതക്കാണ് അനുഭവപ്പെടുന്നത്. ആരംഭശൂരത്വം കാണിച്ച് മാധ്യമങ്ങളില്‍ വന്‍ പ്രചാരണൺ നേടിയ ഓപ്പറേഷന് അനന്ത ഇപ്പോള്‍ അതിന്റെ മരണമണി മുഴങ്ങുന്ന അവസ്ഥയിലാണ്. വന്‍ സാന്പത്തിക നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നടത്തുവാന്‍ എന്ന പേരില്‍ കോടികളാണ് ഇവിടെ ഒരു കണക്കുമില്ലാതെ ചെലവാക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു സ്ഥലത്തുപോലും ഇത് വിജയകരമാക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. നേരത്തെ വെള്ളപ്പൊക്കത്തിന്റെ പേരില്‍ പാത്തും പതുങ്ങിയും വെട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നേരിട്ട് സന്തോഷത്തോടെ ചീഫ് സെക്രട്ടറിയുടെയും കളക്ടറുടെയും ആശിര്‍വാദത്തോടെയാണ് കോടികള്‍ പോക്കറ്റിലാക്കുന്നത്.
കരിയല്തോടിന്റെയും, തെക്കന്‍കര കനാലിന്റെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. പാവപ്പെട്ടവന്റെ ആശ്രയമായി കിഴക്കേകോട്ടയിലെ ഹോമിയോ ആശുപത്രിക്ക് മുന്നില്‍ ആശാസ്ത്രീയമായ ഓട നിര്‍മ്മിച്ച് പൂര്‍ത്തിയാക്കാതെ ജനങ്ങളെ ദ്രോഹിക്കുന്നു. വ്യക്തമായ രൂപരേഖകളില്ലാതെയുള്ള ഒരു പ്രഹസനം മാത്രമാണ് ഇപ്പോള്‍ ഓപ്പറേഷന് അനന്ത എന്ന പേരില്‍ നടത്തുന്നത് വ്യക്തമായ രൂപരേഖയുണ്ടാക്കി ജനങ്ങളെയും ജനപ്രതിനിധികളെയും കൂടി ബോധ്യപ്പെടുത്തി മാത്രമേ ഇനി ഓപ്പരേഷന് അനന്ത നടത്താന്‍ പാടുള്ളൂ. ഇപ്പോഴുള്ള ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് സമരത്തിലേക്ക് എത്തിയാല്‍ അത് ചെറുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് കഴിയാത്ത അവസ്ഥയുണ്ടാകുമെന്നുള്ള ഈ ഉന്നത ഉദ്യോഗസ്ഥര്‍ വിസ്മരിക്കരുത്. ഇത് പദ്ധതിയെ പൊളിക്കാനല്ല മറിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ കൃത്യമായ രൂപരേഖയില്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പ് മാത്രമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്പാനൂര് കിഴക്കേകോട്ട പ്രദേശത്തെ വെള്ളക്കെട്ടിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഞാനും പ്രസ്തുത കമ്മിറ്റിയില്‍ അംഗമായിരുന്നു. ആ കമ്മിറ്റി വിവിധ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവയെല്ലാം ഈ സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണുണ്ടായത്. ചെന്നൈ ഐ.ഐ.റ്റി. ഉള്‍പ്പെടെ കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സമഗ്രമായ ലോങ് ടേം ഷോര്‍ട്ട് ടേം പ്രോജക്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നുി. ഈ പ്രോജക്ടുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട് അതാണ് നടപ്പിലാക്കേണ്ടത് ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.