തിരു- തലസ്ഥാനനഗരിയുടെ അഭിമാനമായി 1889 മുതല്‍ പ്രവര്‍ത്തിക്കുന്ന അട്ടകുളങ്ങരെ സെന്‍ട്രല്‍ ഹൈസ്കൂള്‍ അനധികൃതമായി പൊളിക്കാന്‍ ട്രിഡ നടത്തിയ കുറ്റകരമായ നീക്കത്തെ സ്കൂള്‍ സംരക്ഷണ സമിതി അപലപിക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രതീകമായ സ്കൂളിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ-സാംസ്കാരിക വ്യക്തിത്വങ്ങളും നടത്തി വരുന്ന സമരത്തെ കണ്ടില്ലായെന്ന് നടിച്ചുകൊണ്ടാണ് അവധി ദിവസമായ രണ്ടാം ശനിയാഴ്ച യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ട്രിഡയുടെ കൂലിസംഘം സ്കൂള്‍ തകര്‍ക്കാനെത്തിയത്.
ഹൈക്കോടതിവിധി സ്കൂള്‍ പൊളിക്കാനല്ല തല്‍സ്ഥിതി തുടരാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ആ വസ്തുത ട്രിഡയും മന്ത്രി വി.എസ്. ശിവകുമാറും മറച്ചുവെയ്ക്കുകയാണ്. ചെയ്യുന്നത്. ബഹു. കേരള ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍, സ്കൂളിനെതിരെ വിധി സന്പാദിച്ചത്. 55 കുട്ടികള്‍ മാത്രമാണ് സ്കൂളില്‍ പഠിക്കുന്നതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചത്. വാസ്തവത്തില്‍ 135 ഓളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സ്കൂള്‍ സംരക്ഷണ സമിതിയുടെ പരിശ്രമഫലമായി അട്ടക്കുളങ്ങര സ്കൂളില്‍ പഠിക്കുന്നുണ്ട്. 5.5 ഏക്കര്‍ ഭൂമിയുണ്ട് എന്ന വാദവും വസ്തുതതല്ല. 4.5 ഏക്കര്‍ ഭൂമി മാത്രമാണ് ഇപ്പോഴുള്ളത്. 10 മരങ്ങള്‍ മാത്രം മുറിച്ചാല്‍ മതി എന്നവകാശപ്പെടുന്ന ട്രിഡയുടെ കൈവശം അതിന്റെ പ്ലാന്‍ പോലും ഇല്ലെന്നുള്ളതാണ് വാസ്തവം.
വാസ്തവത്തില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂള്‍ പൊളിച്ച് വ്യാപാര സമുച്ചയം പണിയാന്‍ സ്വകാര്യ വ്യക്തികളുമായി ഒത്തുകളിക്കുകയാണ് മന്ത്രി വി.എസ്. ശിവകുമാറും സര്‍ക്കാരും ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ അട്ടക്കുളങ്ങര സ്കൂള്‍ സംരക്ഷണ സമരം ശക്തമാക്കാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ഹെറിറ്റേജ് പരിധിയില്‍പ്പെടുന്ന ഈ സ്കൂളിന്റെ മണ്ണോ മരമോ വിട്ടു നല്‍കേണ്ടതില്ലെന്ന് സ്കൂള്‍ സംരക്ഷണ സമിതി എക്സിക്യൂട്ടീവ് മീറ്റിംഗ് തീരുമാനിച്ചിട്ടുണ്ട്.