സര്‍ക്കാര്‍ നയങ്ങള്‍മൂലം തകര്‍ന്ന കെ.എസ്.ആര്‍.ടി.സിയെ ഗവണ്‍മെന്‍റ് ഏറ്റെടുക്കുക.

0

തിരുവനന്തപുരം – കേരള സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയുടെ ഇന്നത്തെ ദുരവസ്ഥ പരിഹരിക്കുന്നതിനും, ജീവനക്കാരുടെ ശന്പളവും, പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘിന്‍റെ ആഭിമുഖ്യത്തില്‍ ജൂലൈ 8 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.  കേരള ചീഫ് ഓഫീസ് ഓപ്പറേറ്റിംഗ് സെന്‍ററുകള്‍ വര്‍ക്ക് ഷോപ്പുകള്‍, ഡിപ്പോ, സബ് ഡിപ്പോ ഉള്‍പ്പെടെയുള്ള 99 കേന്ദ്രങ്ങളിലായി ജോലിയെടുത്തു വരുന്ന 35500 സ്ഥിരം ജീവനക്കാരെയും 8500 കേന്ദ്രങ്ങളിലായി ജോലി ചെയ്തുവരുന്ന ജീവനക്കാരേയും കെ.എസ്.ആര്‍.ടി.സിയേയും ഗവണ്‍മെന്‍റ് ഡ‍ിപ്പാര്‍ട്ടുമെന്‍റ് ആക്കണമെന്നുള്ള നിവേദനത്തില്‍ 38612 ഓളം ജീവനക്കാര്‍ ഒപ്പിട്ടു നല്‍കിയ ഭീമഹര്‍ജി മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി സംസ്ഥാന ഗവര്‍ണ്ണര്‍ എന്നിവര്‍ക്ക് നല്‍കി.

Share.

About Author

Comments are closed.