കൈത്തറി മേഖലയില്‍ ഇപ്പോള്‍ നല്കി വരുന്ന വേതനം മറ്റു മേഖലകളുമായി താരതമ്യം ചെയ്യുന്പോള്‍ വളരെ കുറവായതിനാല്‍ ഈ മേഖലയിലെ നെയ്ത്തു തൊഴിലാളികള്‍ കൊഴിഞ്ഞുപോവുകയും അതോടൊപ്പം പുതിയ തൊഴിലാളികള്‍ ആരും തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നില്ല. 6500 നെയ്ത്തു തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 1200 നെയ്ത്തുകാര്‍ മാത്രമേ ഹാന്‍വീവിനു കീഴില്‍ ഇപ്പോള്‍ നിലവിലുള്ളൂ. ഇത്രയും നെയ്ത്തുകാര്‍ ഉല്പാദിപ്പിക്കുന്ന തുണിത്തരങ്ങള്‍ കൊണ്ട് ഹാന്‍വീവിന് ലഭിക്കുന്ന എല്ലാ ഓര്‍ഡറുകളും സമയബന്ധിതമായി ലഭ്യമാക്കുവാന്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്
കോര്‍പ്പറേഷന്റെ വിപണനശൃംഖല വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏജന്‍സി ഷോറൂമുകള്‍ നിയോജകമ ണ്ഡലത്തിലും നഗരസഭാ പരിധികളിലും തുടങ്ങുന്നതിന് ബന്ധപ്പെട്ട നിയമസഭാ സാമാജികന്മാരുടെയും കൗണ്‍സിലര്‍മാരുടെയും സഹകരണത്തോടെ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇങ്ങനെ തുടങ്ങുന്ന സംരംഭങ്ങള്‍ തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് മാന്യമായ തരത്തിലുള്ള തൊഴില്‍ കണ്ടെത്തുവാനും അതുമൂലം അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും അതുവഴി കോര്‍പ്പറേഷന്റെ നില മെച്ചപ്പെടുത്തുവാനും സാധിക്കും.