ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണിക്ക് എതിരായി മാത്രം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരായി അദ്ദേഹത്തിന്റെ പാര്‍ട്ടി പരസ്യമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ എക്സൈസ് വകുപ്പ് മന്ത്രി ബാബുവും തനിക്കെതിരായി നടപടി എടുക്കാനുള്ള നീക്കത്തിനെതിരായി പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്. മദ്യനിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ആരോപണങ്ങള്‍ക്ക് മന്ത്രിസഭയിലെ ചില വ്യക്തികളല്ല, മന്ത്രിസഭ കൂട്ടായാണ് പങ്കാളിയെന്ന് പറയാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. ചില മന്ത്രിമാരെ കുടുക്കാനും, മറ്റു ചിലരെ ആരോപണത്തില്‍ നിന്നും ഒഴിവാക്കാനും, മറ്റ് ചിലരെ ആരോപണത്തില്‍ നിന്നും ഒഴിവാക്കാനും ആഭ്യന്തര വകുപ്പ് തന്നെ ശ്രമിച്ചിട്ടുണ്ടെന്ന് വരത്തക്കരീതിയിലുള്ള പ്രസ്താവനയാണ് മന്ത്രി ബാബു നടത്തിയിരിക്കുന്നത്. ഫലത്തില്‍ ഈ സര്‍ക്കാര്‍ ആടിയുലഞ്ഞു തുടങ്ങിയിരിക്കുകയാണ്.
പത്രസമ്മേളനത്തില്‍ സി.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. അരവിന്ദാക്ഷന്, സി.എം.പി. പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണനും പങ്കെടുത്തു.