അഖിലിന്റെ മൃതദേഹം കണ്ടെത്തി

0

കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യു പുത്തന്‍ചന്ത ടി.സി 26/ 1698 കൃഷ്ണകൃപയില്‍ ജയന്റെ മകന്‍ അഖില്‍ പി. ജയന്റെ മൃതദേഹമാണ് നാഗര്‍കോവിലിന് സമീപം മണ്ടയ്ക്കാട് കടല്‍ത്തീരത്ത് അടിഞ്ഞത്. ഇതോടൊപ്പം മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചുഅവധി ആഘോഷിക്കാന്‍ കോവളം ബീച്ചിലെത്തിയ വര്‍ക്കല സ്വദേശി അനൂപ് ഗിരി (21), അഖില്‍ പി. ജയന്‍ (21), ജിതിന്‍ ജി. കാര്‍മ്മല്‍ (21), വട്ടപ്പാറ കല്ലയം തുണ്ടുവിളാകത്ത് വീട്ടില്‍ രാജേന്ദ്രന്റെ മകന്‍ നിധിന്‍ രാജ് (20) എന്നിവരും തിരയില്‍പ്പെട്ട ഇവരെ രക്ഷിക്കാനിറങ്ങിയ ബാസ്‌കറ്റ് ബാള്‍ കോച്ച് അഭിഷേകും മുങ്ങി മരിച്ചത്..

Share.

About Author

Comments are closed.