ഷാപ്പിലെ കൊല അസം സ്വദേശി ആകാശ് ദീപക് കസ്റ്റഡിയിൽ.

0

ഷാപ്പ് ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന അസം സ്വദേശി ആകാശ് ദീപക് കസ്റ്റഡിയിൽ. അസമിൽ മസൂളിയിലെ വീടിനു സമീപത്തെ ഒളിത്താവളത്തിൽ എത്തിയ ആകാശിനെ അസം പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ആകാശ് ദീപക് തന്നെയാണോ എന്നു പരിശോധിക്കുകയാണ്. കേസ് അന്വേഷിക്കുന്ന കേരള പൊലീസ് സംഘം ഇന്നോ നാളെയോ മസൂളിയിൽ എത്തി ഇയാളെ ചോദ്യം ചെയ്യും. ഗുവാഹതിയിൽ നിന്ന് എട്ടു മണിക്കൂർ അകലെ ഇന്ത്യയിലെ ഏറ്റവും വലിയ പുഴദ്വീപാണ് മസൂളി. ബ്രഹ്മപുത്ര നദിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപിലെ നിവാസിയാണ് ആകാശ്. ഒരു മണിക്കൂർ കടത്തിൽ യാത്ര ചെയ്താലെ ഇവിടെ എത്താൻ പറ്റു. കൊലയ്ക്ക് ശേഷം തകഴിയിൽ നിന്ന് രക്ഷപെട്ട ആകാശ് സീമാന്ധ്ര, ബംഗളുരു എന്നിവിടങ്ങളിൽ തങ്ങിയ ശേഷമാണ് നാട്ടിൽ എത്തിയത്. പലവട്ടം സിം കാർഡ് മാറിയ ഇയാൾ ഭാര്യയെ വിളിക്കുന്നതു വഴിയാണ് പൊലീസിന് വിവരം ലഭിച്ചിരുന്നത്.കഴിഞ്ഞ പത്തിനാണ് തകഴി ഷാപ്പിലെ ജീവനക്കാരൻ രാമചന്ദ്രനെ കൊന്ന് ഫ്രീസറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Share.

About Author

Comments are closed.