കരുനാഗപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് വയനാട്ടിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ രാവിലെ ഏഴരയോടെയാണ് ഒരു കുടുംബത്തിലെ നാലുപേരുടേയും കാര്‍ ഡ്രൈവറുടേയും ജീവനെടുത്ത അപകടം. ആലങ്കോട് സ്വദേശി ഷാഹിദ, മക്കളായ ഷാമിന, മുഹമ്മദ് ആലിഫ്, പേരക്കുട്ടി മുഹമ്മദ് അജ്മല്‍ കാര്‍ ഡ്രൈവര്‍ നബീല്‍ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലേയും പള്ളിയിലേയും സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാത്രിയാണ് ഇവര്‍ ആലങ്കോട്ടേക്ക് തിരിച്ചത്. കെ.എസ്.ആര്.ടി.സി ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് നിഗമനം. അപകടസ്ഥലത്തുവെച്ചു തന്നെ അഞ്ചു പേരും മരിച്ചെന്ന് ബസിലെ യാത്രക്കാര്‍ പറഞ്ഞു.
ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു
0
Share.