സല്യൂട്ട് വിവാദത്തിൽ ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടിസ്. തൃശൂര്‍ പൊലീസ് അക്കാദമിയിലെ പാസിങ് ഒൗട്ട് പരേഡിന്, ആഭ്യന്തരമന്ത്രി വന്നപ്പോള്‍ ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാതിരുന്നതിന് ഉടന്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരവകുപ്പാണ് നോട്ടിസ്് നല്‍കിയത്. സംഭവം വിവാദമായതോടെ ഏഴുന്നേല്ക്കാതിരുന്നതില് തെറ്റില്ലെന്ന് ഋഷിരാജ് സിങ് വിശദീകരിച്ചിരുന്നു. ക്ഷണിക്കപ്പെട്ട അതിഥിയായാണ് ചടങ്ങിന് പോയത്. അവിടെ ആതിഥേയന്റ റോള്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ല. ഇത്തരം ചടങ്ങുകളില്‍ ആദരവ് പുലര്‍ത്തേണ്ടത് ദേശീയഗാനത്തോട് മാത്രമാണന്നും ഋഷിരാജ് സിങ് ഡിജിപിയുടെ ആവശ്യ പ്രകാരം നൽകിയ വിശദീകരണക്കുറിപ്പിൽ അറിയിച്ചിരുന്നു..
ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടിസ്
0
Share.