ആനകളെ കൊന്ന് കൊമ്പ് മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിന് ദേശീയ ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയുടെ സഹായം തേടുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം ഈ ഏജന്‍സിയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചനയുള്ളതായും അതിനാലാണ് ദേശീയ ഏജന്‍സിയുടെ സഹായം തേടിയത്. സബ്മിഷന് അവതരിപ്പിച്ചു കൊണ്ട് വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. ഐക്കര വാസുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയുടെ സഹായം തേടുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
0
Share.