മുഖ്യമന്ത്രിക്കു നേരെ ചെരുപ്പേറ്

0

പള്ളിച്ചിലിൽ പൊതുചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിനു നേരെ ചെരുപ്പേറ്. സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് ചെരുപ്പേറുണ്ടായത്. ഇവിടെ ഗ്രാമപഞ്ചായത്ത് നിർമിച്ച നീന്തൽകുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി തുറന്ന ജീപ്പിൽ നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ചെരുപ്പേറുണ്ടായത്.ചെരുപ്പേറുണ്ടായപ്പോൾ സ്പീക്കർ എൻ. ശക്തനും മന്ത്രി എം.കെ. മുനീറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ചെരുപ്പുകൾ മുഖ്യമന്ത്രിയുടെ ദേഹത്ത് കൊണ്ടില്ലെന്ന് പൊലീസ് അറിയിച്ചു. ചെരുപ്പേറിനെ തുടർന്ന് സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സ്ഥലത്ത് സ്ഥിതി ഇപ്പോൾ ശാന്തമാണ്. പരിപാടിക്ക് ധനമന്ത്രി കെ.എം.മാണിയും എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. മാണി എത്തുന്നുണ്ടെന്ന് അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ ഇവിടെ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു.

Share.

About Author

Comments are closed.