അധ്യയനവര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ച മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ രണ്ടു സ്വാശ്രയ കോളജുകള്‍ നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചത് മൗലികാവകാശ ലംഘനമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മെഡിക്കല്‍ കൗണ്‍സിലും കേന്ദ്രസര്‍ക്കാരുമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വയനാട് ജില്ലയിലെ ഡി.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും പാലക്കാട് പി.കെ.ദാസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. അംഗീകാരം നിഷേധിച്ച മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് തെറ്റാണെന്ന് ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
മെഡിക്കൽ പ്രവേശനം: രണ്ട് സ്വാശ്രയ കോളജുകളുടെ ഹർജി തള്ളി
0
Share.