യാക്കൂബ് മേമന് സുപ്രീംകോടതിയില് പുതിയ അപേക്ഷ നൽകി

0

വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ സ്ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമന്‍ സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കി. സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുംബൈയിലെ ടാഡ കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയതെന്നാണ് യാക്കൂബ് മേമന്‍റെ വാദം. വധശിക്ഷ ഉറപ്പാക്കുന്ന വിധി വന്ന് രണ്ടാഴ്ചയ്ക്കു ശേഷമേ തൂക്കിലേറ്റാവൂയെന്നാണ് സുപ്രീംകോടതിയുടെ മാനദണ്ഡം.ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി രണ്ടുദിവസം മുന്‍പാണ് സുപ്രീംകോടതി തള്ളിയത്. ഈസാഹചര്യത്തില്‍ ഈമാസം മുപ്പതിന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് യാക്കൂബ് മേമന്‍ ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും യാക്കൂബ് മേമന്‍ ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.

 

Share.

About Author

Comments are closed.