തിരുവനന്തപുരത്ത് യുവനടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കാമുകന് പൊലീസിന്റെ പിടിയിലായി. ശില്പയുടെ കാമുകന് കാട്ടാക്കട സ്വദേശി ലിജിനാണ് കസ്റ്റഡിയിലായത്. യുവാവിനെ ഒളി സങ്കേതത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയോടെയാണ് ശില്പയുടെ മൃതദേഹം കരമനയാറ്റില്‍ മരുതൂര്‍ക്കടവ് പാലത്തിന് സമീപം കണ്ടെത്തിയത്.അന്നേദിവസം ഉച്ചയോടെ ശില്പയും മറ്റ് മൂന്ന് പേരും തമ്മില്‍ പാലത്തിന് സമീപം വാക്കുതര്‍ക്കം ഉണ്ടായത് നാട്ടുകാര്‍ കണ്ടിരുന്നു.സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ നടിയുടെ കൂട്ടികാരിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനേയും പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് സംഭവസ്ഥലത്ത് ലിജിന്റെ സാന്നിധ്യം കണ്ടെത്തിയത്.പൊലീസ് തിരച്ചില്‍ ശക്തമാക്കിയതോടെ ലിജിന്‍ കുടുംബസമേതം ഒളിവില്‍ പോയി.തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഉൗര്‍ജിതമായ അന്വേഷണത്തിലാണ് ഒറ്റശേഖരമംഗലത്തുനിന്ന് ലിജിന്‍ പിടിയിലായത്.ശില്പയുടെ മരണത്തിന് പിന്നിലെ യഥാര്‍ഥ കാരണം കാമുകനെ ചോദ്യംചെയ്യുന്നതിലൂടെ പുറത്തുവരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ലിജിനെ മൃതദേഹം കണ്ടെത്തിയ സ്ഥലതെത്തിച്ച് തെളിവെടുക്കും.തുടര്‍ന്നാകും അറസ്റ്റ് അടക്കമുള്ള നടപടിയെന്ന് തമ്പാനൂര്‍ സി ഐ എസ് സുരേഷ് കുമാര്‍ പറഞ്ഞു.
ശില്പയുടെ ദുരൂഹ മരണം: കാമുകൻ പൊലീസ് പിടിയിൽ
0
Share.