ഡല്ഹിയില് വീട് നിഷേധിച്ചതിനെതിരെ മലയാളി അധ്യാപിക

0

മുസ്‍ലിമായതിനാല്‍ ഡല്‍ഹിയില്‍ വീട് നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പരാതിയുമായി കാഴ്ചശേഷിയില്ലാത്ത മലയാളി അധ്യാപിക. വീഡിയോ സന്ദേശമായി ഡോക്ടര്‍ റീം ഷംസുദീന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്. പറഞ്ഞുറപ്പിച്ച വാടകവീട് മുസ്ലീമായതിന്‍റെ പേരില്‍ അവസാന നിമിഷം നഷ്ടമായതോടെയാണ് ഡല്‍ഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപികയായ ഡോക്ടര്‍ റീം ഷംസുദീന്‍ വിഡിയോയിലൂടെ നിവേദനം തയ്യാറാക്കിയത്. ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി എടുത്ത റീം അധ്യപികയായി ജോലിയില്‍ പ്രവേശിക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു. ബ്രോക്കര്‍ വഴി വീട് കണ്ടെത്തുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തു. താമസിക്കാനെത്തിയപ്പോള്‍ മുസ്ലീങ്ങള്‍ക്ക് വീടു നല്‍കില്ല വാദവുമായി വീട്ടുടമസ്ഥന്‍ പണം തിരികെ നല്‍കുകയായിരുന്നു. ഡോക്ടര്‍ റീം ഷംസുദീന്‍ ആലുവ സ്വദേശിനിയാണ്. മുസ്ലീമായതിന്‍റെ പേരില്‍ മഹാരാഷ്ട്രയില്‍ യുവതിക്ക് ഫ്ളാറ്റ് നിഷേധിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു.

Share.

About Author

Comments are closed.