സിറിയന്‍ കവി അഡോണിസിന് ആശാന്‍ വിശ്വപുരസ്കാരം നല്‍കുന്നു

0

2015 ലെ ആശാന്‍ വിശ്വപുരസ്കാരത്തിനായി  അഡോണിസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ശ്രീ. ജയകുമാര്‍ ഐ.എ.എസ്. , ചെയര്‍മാന്‍ ഡോ. എൺ.എൺ. ബഷീര്‍, ഡോ. ടി.പി. രാജീവന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് 2015 ലെ ആശാന്‍ വിശ്വപുരസ്കാര ജേതാവിനെ നിശ്ചയിച്ചത്.

സാര്‍വ്വദേശീയ തലത്തില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന എഴുത്തുകാരന്‍ കാലഘട്ടത്തിലെ കാവ്യസാഹിത്യത്തിലെ ഏറ്റവും ഉജ്ജ്വലമായ സാന്നിധ്യൺ, അലി-അഹമ്മദ്-സെദ് അസ്ബര്‍ എന്ന സിറിയന്‍ – ലെബനീസ് കവി. അദ്ദേഹം കേരളത്തിലെത്തി, ആശാന്‍ വിശ്വപുരസ്കാരം ഏറ്റുവാങ്ങുകയും കായിക്കരയില്‍ ആശാന്‍ സ്മാരക പ്രഭാഷണം നടത്തുകയും ചെയ്യുന്പോള്‍ ആശാന്‍ കവിതയുടെ സാര്‍വ്വദേശീയ മഹിമ ഒരിക്കല്‍കൂടി അംഗീകരിക്കപ്പെടുകയാണ്.

2015 മെയ് 3 ന് കായിക്കരയില്‍ വച്ച് വിശ്വവിഖ്യാതനായ കവി അഡോണിസിന് ആശാന്‍ വിശ്വപുരസ്കാരം സമ്മാനിക്കുന്നു.  മലയാളത്തിലെ മണ്‍മറഞ്ഞുപോയ മഹാകവിയുടെ നാമത്തിലുള്ള വിശ്വപുരസ്കാരം ഏറ്റുവാങ്ങുന്നതിനും, സ്മാരക പ്രഭാഷണം നടത്തുന്നതിനും ലോകത്തിലെ ഏറ്റവും സമുന്നതനായ കവി ഇന്ത്യയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്.  കവിതയ്ക്കു മാത്രമായി ഇന്ത്യയില്‍ ഇന്നു നല്‍കപ്പെടുന്ന ഏക സാഹിത്യസമ്മാനം ആശാന്‍ പുരസ്കാരമാണ്.  മൂന്നുവര്‍ഷത്തിലൊരിക്കല്‍ നല്‍കപ്പെടുന്ന പുരസ്കാരത്തിന്‍റെ സമ്മാനത്തുക 3 ലക്ഷമാണ്.  കാലത്തിന്‍റെ ഉജ്ജ്വലകവിതയെ മലയാളത്തിന്‍റെ മഹത്തായ കവിതയുമായി സന്ധിപ്പിച്ചുകൊണ്ട്  വിശ്വകവിതയുടെ സാംസ്കാരിക ഭാവുകത്വത്തെ ഊര്‍ജ്ജവല്‍ക്കരിക്കുന്ന സാംസ്കാരിക വിനിമയ പ്രക്രിയയാണിത്.

1922 ല്‍ ബ്രിട്ടീഷ് ഭരണസ്ഥാപനത്തില്‍ നിന്നു ലഭിച്ച സാര്‍വ്വദേശീയ ബഹുമതിയും 1922 ല്‍ മദ്രാസ് സര്‍വ്വകലാശാല നല്‍കിയ മഹാകവി പദവിയും ആശാന് ലഭിച്ച ദേശീയ സാര്‍വ്വദേശീയ അംഗീകാരങ്ങളായി.  ഇപ്പോള്‍ വിശ്വവിഖ്യാതനായ അഡോണിസ്, ആശാന്‍ പിച്ചവച്ചു നടന്ന കായിക്കരയില്‍ തന്‍റെ സാന്നിധ്യംകൊണ്ട് കവിതയുടെ സാര്‍വ്വ ലൗകികമായ മനുഷ്യാനുരാഗം അടയാളപ്പെടുത്തുന്പോള്‍ ഇത് ചരിത്ര സംഭവമാണ്.  പൗരസ്ത്യമെന്നപോലെ പാശ്ചാത്യ സൗന്ദര്യ ശാസ്ത്ര ഭാവുകത്വത്തെയും രചനയില്‍ ലയിപ്പിച്ചുകൊണ്ട്, മലയാളത്തിന് സാര്‍വ്വദേശീയ കവിതയുടെ സഹ്കീര്‍ണ്ണമാനം സൃഷ്ടിച്ച മഹാകവിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ആശാന്‍ വിശ്വപുരസ്കാരം അഡോണിസ് ഏറ്റുവാങ്ങുന്പോള്‍ മഹാകവി കുമാരനാശാന്‍റെ സാര്‍വ്വദേശീയമായ കാവ്യാതിജീവിതം സമര്‍ത്ഥിക്കപ്പെടുകയാണ്.

Share.

About Author

Comments are closed.